കൊല്ലം- എഗ്മോർ എക്സ്​പ്രസിന്റെ കോച്ചിൽ വിള്ളൽ

കൊല്ലം- എഗ്മോർ എക്സ്​പ്രസിന്റെ കോച്ചിൽ വിള്ളൽ
Jun 4, 2023 11:35 PM | By Vyshnavy Rajan

കൊല്ലം : (www.truevisionnews.com) കൊല്ലം- എഗ്മോർ എക്സ്​പ്രസിന്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. കൊല്ലത്തുനിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട എക്സ്പ്രസ് ചെങ്കോട്ടയിൽ എത്തിയപ്പോഴാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്.

വിള്ളൽ വീണ ബോഗിയിൽ നിന്ന് യാത്രക്കാരെ മറ്റൊരു ബോഗിലേക്ക് മാറ്റി. തുടർന്ന് ഷഡിങ് നടത്തി ഒരു മണിക്കൂറിനു ശേഷമാണ് ചെങ്കോട്ടയിൽ നിന്ന് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. എസ്- മൂന്ന് കോച്ചിന്റെ അടിഭാഗത്താണ് വിള്ളലുണ്ടായത്.

മധുര റെയിൽവേ സ്റ്റേഷനിൽ എത്തിച്ച മറ്റൊരു ബോഗി ഘടിപ്പിച്ച ശേഷമാണ് ട്രെയിൻ എഗ്ഗ്മോറിലേക്ക് പോയത്.

വിള്ളൽ ശ്രദ്ധയിൽപ്പെട്ടില്ലിയിരുന്നെങ്കിൽ ട്രെയിൻ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയായിരുന്നു. തെങ്കാശി മുതൽ എഗ്മോർ വരെ 100 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്.

Crack in coach of Kollam-Egmore Express

Next TV

Related Stories
Top Stories