മദ്യലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്‌നതാ പ്രദര്‍ശനം നടത്തി; 42-കാരൻ അറസ്റ്റില്‍

മദ്യലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്‌നതാ പ്രദര്‍ശനം നടത്തി; 42-കാരൻ അറസ്റ്റില്‍
Jun 4, 2023 10:29 PM | By Nourin Minara KM

കല്‍പ്പറ്റ: (www.truevisionnews.com)പടിഞ്ഞാറത്തറ മദ്യലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തു. കാവുമന്ദം കാലിക്കുനി പുതിയില്ലത്ത് ചന്ദ്രന്‍ (42) ആണ് അറസ്റ്റിലായത്. അയല്‍വാസിയുമായി ഇയാള്‍ വഴി തര്‍ക്കം നിലനിന്നിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ടും ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തതോടെ മദ്യ ലഹരിയിലായിരുന്ന ചന്ദ്രന്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി ബഹളം വെക്കുകയും, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. ഇത് ചോദ്യം ചെയ്ത സ്ത്രീയെ പിടിച്ചു തള്ളുകയും തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നുമാണ് പരാതി.

വീട്ടുകാര്‍ വീഡിയോ പകര്‍ത്തി തെളിവടക്കം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പടിഞ്ഞാറത്തറ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുരളീധരനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

A 42-year-old man was arrested after breaking into his neighbor's house while drunk and performing a nude display

Next TV

Related Stories
Top Stories