കാസർഗോഡ് : (www.truevisionnews.com) കാസർഗോഡ് മഞ്ചേശ്വരത്തെ പ്രഭാകര നൊണ്ട കൊലപാതകത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

പിടിയിലായത് സഹോദരൻ ജയറാം നൊണ്ട ഉൾപ്പടെ മൂന്ന് പേരാണ്. പ്രഭാകരയെ കൊലപ്പെടുത്താൻ ജേഷ്ഠൻ ജയറാം ക്വട്ടേഷൻ നൽകുകയാരുന്നെന്നും കേസിൽ പ്രതികളായ മൂന്ന് പേർ കൂടി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
കുടുംബസ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. ജയറാം നൊണ്ട, ഇസ്മായിൽ അട്ടകോടി സ്വദേശി ഖാലിദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ജയറാം നൊണ്ടയെ തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചിരുന്നു. കൊലപാതക സംഘത്തിൽ ആറുപേർ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഒളിവിൽ കഴിയുന്നവരെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Kasaragod Anujan's stabbing incident; Three people, including his brother, were arrested
