ചങ്ങരംകുളം : (www.truevisionnews.com) ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട പതിനാലുകാരിയുമായി സൗഹൃദം സ്ഥാപിച്ച് അശ്ളീല ചാറ്റിങ് നടത്തി എന്ന പരാതിയിൽ കേച്ചേരി സ്വദേശി പോക്സോ കേസിൽ അറസ്റ്റിലായി. കുന്നംകുളം കേച്ചേരി സ്വദേശി പറപ്പൂ പറമ്പിൽ സബീഷ്(33)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

രോഗിയായ ചങ്ങരംകുളം സ്വദേശി കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കൂട്ടിന് വന്ന പേരക്കുട്ടിയുമായി സമീപത്ത് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സബീഷ് സൗഹൃദം സ്ഥാപിച്ച് മൊബൈൽ നമ്പർ വാങ്ങുകയും പിന്നീട് മൊബൈലിൽ വിളിച്ച് അശ്ളീല സംഭാഷണങ്ങൾ നടത്തുകയും ചെയ്യുകയായിരുന്നു.
വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈന് പരാതി നൽകുകയും ആയിരുന്നു.ചൈൽഡ് ലൈൻ നൽകിയ പരാതിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.പോക്സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു
Befriending a fourteen-year-old girl and chatting obscenely; Youth arrested in POCSO case
