കാബൂൾ : അഫ്ഗാനിസ്താനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാബൂളിന് 149 കിലോമീറ്റർ വടക്കു കിഴക്കായാണ് ഭൂകമ്പമുണ്ടായത്.

ഇന്ത്യൻ സമയം വൈകീട്ട് നാലിനുണ്ടായ ഭൂകമ്പം 10 കിലോമീറ്റർ ദൂരത്തിൽ അനുഭവപ്പെട്ടുവെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
എല്ലാ രണ്ട്-മൂന്ന് ആഴ്ചകൾക്കിടയിലും അഫ്ഗാനിസ്താനിൽ ഭൂകമ്പം അനുഭവപ്പെടുന്നുണ്ട്. മെയ് 11 ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിലുണ്ടായി.
മെയ് ഒമ്പതിന് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇത് രണ്ടും ഫൈസാബാദിലാണ് അനുഭവപ്പെട്ടത്.
പ്രകൃതി ദുരന്തങ്ങൾ പതിവായ രാജ്യത്ത് കഴിഞ്ഞ വർഷം മാത്രം 1000ലേറെ പേർ മരിക്കുകയും 2000ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Earthquake in Afghanistan; It registered 4.2 intensity on the Richter scale
