മഞ്ചേശ്വരത്ത് അനുജനെ ചേട്ടൻ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

മഞ്ചേശ്വരത്ത് അനുജനെ ചേട്ടൻ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
Jun 3, 2023 04:09 PM | By Susmitha Surendran

കാസർഗോട്: (truevisionnews.com) മഞ്ചേശ്വരത്ത് അനുജനെ ചേട്ടൻ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. കുടുംബവയക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

മഞ്ചേശ്വരം കാളായിൽ ഇന്ന് പുലർച്ചയായിരുന്ന സംഭവം. സഹോദരങ്ങളായ പ്രഭാകരനും ജയറാമും അമ്മയും മാത്രമാണ് രാവിലെ വീട്ടിൽ ഉണ്ടായിരുന്നത്.

സഹോദരന്മാർ തമ്മിൽ തർക്കമുണ്ടാവുകയും പ്രകോപിതനായ ജയറാം അനുജനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പൊലീസ് എത്തി ജയറാമിനെ കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട പ്രഭാകരൻ കൊലക്കേസിൽ അടക്കം പ്രതിയാണ്. ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Anujan was stabbed to death by his brother in Manjeswaram

Next TV

Related Stories
Top Stories