പു​രോഹിതനും കപ്യാരും ചമഞ്ഞ് പണം തട്ടിയ കേസ്; രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

പു​രോഹിതനും കപ്യാരും ചമഞ്ഞ് പണം തട്ടിയ കേസ്; രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
Jun 1, 2023 09:28 PM | By Kavya N

അടിമാലി: (truevisionnews.in) ക്രൈസ്തവ പുരോഹിതനായി ചമഞ്ഞ് മൂന്നാറിൽ റിയൽ എസ്റ്റേറ്റിന്റെ പേരിൽ തട്ടിപ്പ് നടത്തി ഹോട്ടൽ വ്യവസായിയുടെ 35 ലക്ഷം രൂപ അപഹരിച്ച് കടന്ന സംഭവം. രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു . മുവാറ്റുപുഴ കടവൂർ പനങ്കര ഭാഗം തിരുനിലത്ത് രാജേഷ് (45), മണക്കാട് അരിക്കുഴ മൂഴിക്കൽ രൻജിത്ത് (39) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒപ്പം രാജേഷിന്റെ കൈയിൽ നിന്നും 94,500 രൂപയും രൻജിത്തിൽ നിന്ന് 2,95,500 രൂപയും കണ്ടെടുത്തു.

ഇതോടെ 11,20,000 രൂപയും 8 പവൻ സ്വർണ്ണവും വീണ്ടെടുക്കാൻ കഴിഞ്ഞു.എന്നാൽ കേസിലെ ഒന്നാം പ്രതി ആനച്ചാൽ മന്നാക്കുടി പാറക്കൽ ഷിഹാബ് (കപ്യാർ 41) തൊടുപുഴ അരിക്കുഴ ലഷ്മി ഭവനിൽ അനിൽ വി. കൈമൾ (പുരോഹിതൻ 38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും അഞ്ച് പ്രതികൾ കൂടിപിടിയിലാകാനുണ്ട്. തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയും കരമന പ്രേംനഗറിൽ കുന്നപ്പളളിൽ ബോസിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിൽ ഏഴ് ലക്ഷം രൂപയാണ് ഷിഹാബിന് ലഭിച്ചത്. ഷിഹാബ് തന്നെയാണ് വ്യവസായിയെ കെണിയിൽപെടുത്തി രക്ഷപ്പെടാനുള്ള രൂപരേഖ തയ്യാറാക്കിയതും. മൂന്നാറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഭൂമിയും റിസോർട്ടുകളും വലിയ ലാഭത്തിൽ കിട്ടാനുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സഭയുമായി ബന്ധമുള്ളവരാണെന്നും സഭയുടെ കീഴിലുള്ള സ്ഥാപനമായതിനാൽ ലാഭം കൂടുമെന്നും വിശ്വസിപ്പിച്ചു. പിന്നീട് അനിലാണ് പുരോഹിതനാണെന്ന് പരിചയപ്പെടുത്തി വ്യവസായിയെ വിളിച്ചത് .

അനിലിന്റെ വാക്ക് വിശ്വസിച്ച് വ്യവസായി സ്വന്തം കാറിൽ 35 ലക്ഷം രൂപയുമായി തിങ്കളാഴ്ച അടിമാലിയിൽ എത്തുകയും ഫോൺ ചെയ്തപ്പോൾ മൂന്നാറിൽ നിന്ന് ആനച്ചാൽ വഴിക്ക് വരാൻ ആവശ്യപ്പടുകയും ചെയ്തു . ആനച്ചാലിൽ എത്തിയപ്പോൾ വീണ്ടും വിളിച്ചു. ചിത്തിരപുരം സ്ക്കൂളിന് സമീപത്തെ വെയ്റ്റിങ് ഷെഡിൽ തന്‍റെ കപ്യാർ നിൽക്കുന്നുണ്ടെന്നും പറഞ്ഞു. വ്യവസായി വെയ്റ്റിങ് ഷെഡിൽ എത്തിയപ്പോൾ സ്ഥലത്തെത്തിയയാൾ പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് തേയിലക്കാട്ടിലൂടെ ഓടി മറയുകയായിരുന്നു.

പിന്നീട് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. അനിലിനെ മൈസൂരിൽ നിന്നാണ് പിടികൂടിയത്. പുരോഹിതനായി അഭിനയിച്ച അനിൽ വി കൈമളിന്റെ ഡ്രൈവറായി പ്രവർത്തിച്ചത് രാജേഷ് ആണ്. തട്ടിച്ചെടുത്ത തുകയിൽ 2 ലക്ഷം രൂപയാണ് രാജേഷിന് ലഭിച്ചത്. അനിലിന്റെ സുഹൃത്താണ് രൻജിത്ത്. തട്ടിപ്പ് നടത്താൻ അനിലിന് സിം എടുത്ത് നൽകിയതും കർണാടകയിലേക്ക് ഒളിവിൽ പോകാൻ വാഹനത്തിൽ എറണാകുളത്ത് കൊണ്ടുവിട്ടതും രൻജിത്താണ്.

അനിലിന് കിട്ടിയ 9 ലക്ഷം രൂപയിൽ 4 ലക്ഷം രൂപ രൻജിത്തിന് നൽകിയിരുന്നു. ഇടുക്കി എസ്.പി വി.യു. കുര്യാക്കോസ്, ഡിവൈ.എസ്.പി ബിനു ശ്രീധർ, വെള്ളത്തൂവൽ സി.ഐ ആർ. കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.ഐമാരായ സജി എൻ. പോൾ, സി.ആർ. സന്തോഷ്, ടി.ടി. ബിജു, എസ്.സി.പി.ഒ മാരായ ശ്രീജിത്ത്, നിഷാദ് എന്നിവരും ഉണ്ടായിരുന്നു.

Purohita and Kapyar cheat money case: Police arrested two more people

Next TV

Related Stories
#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

Apr 26, 2024 11:54 PM

#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ രാവിലെ 9 മണി കഴിഞ്ഞാണ് വോട്ടെടുപ്പ് തുടങ്ങിയത്....

Read More >>
#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

Apr 26, 2024 11:48 PM

#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#loksabhaelection2024 |   ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:03 PM

#loksabhaelection2024 | ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ. വാണിമേൽ ക്രസന്റ് സ്ക്കൂളിലാണ്...

Read More >>
#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

Apr 26, 2024 10:13 PM

#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം....

Read More >>
#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 09:54 PM

#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ...

Read More >>
Top Stories