ന്യൂഡൽഹി : വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നൽകിയാൽ മതി. നേരത്തെ 1895 രൂപ ആയിരുന്നു.

വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ഹോട്ടൽ, റെസ്റ്റോന്റ് മേഖലയ്ക്ക് ആശ്വസമാണ്. മാസാരംഭ ദിവസം പെട്രോളിയം കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്താറുണ്ട്.
എന്നാൽ ഗാർഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ആഗോള വിപണിയിലെ എണ്ണയുടെ വിലയിടിവാണ് എൽപിജി വിലയിൽ പ്രതിഫലിക്കുന്നത്. 2 ദിവസത്തിനിടെ ആഗോള വിപണിയിൽ 6 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.
Commercial cooking gas prices have fallen; 1812 is enough to pay Rs