കൊല്ലത്ത് ബിജെപി സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്

കൊല്ലത്ത് ബിജെപി സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്
May 31, 2023 12:32 PM | By Vyshnavy Rajan

കൊല്ലം : (www.truevisionnews.com) അഞ്ചൽ പഞ്ചായത്തിലെ തഴമേൽ പതിനാലാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്.

സിപിഐയിലെ ജി. സോമരാജനാണ് 264 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

അതേസമയം, പാലക്കാട്‌ ജില്ലയിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കല്ലമലയിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു.

ബിജെപി സ്ഥാനാർഥി ശോഭന 92 വോട്ടിനാണ് വിജയിച്ചത്. സിപിഐയിൽ നിന്നാണ് സീറ്റ് പിടിച്ചെടുത്തത്.

LDF captures the BJP sitting seat in Kollam

Next TV

Related Stories
Top Stories