കണ്ണൂർ: (www.truevisionnews.com)കെ എസ് ഇ ബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം. കണ്ണൂരിൽ കെഎസ്ഇബി കരാർ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ എസ്. സുനിൽകുമാർ, എൻ. നവാസ് എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ സ്വദേശി ബിജുവിനെ ആണ് ഇന്നലെ വാടക വീട്ടിൽ വീണു മരിച്ച നിലയിൽ കണ്ടത്. എന്നാൽ മരണകരണം തലയ്ക്കു ഏറ്റ അടി ആണെന്ന് പോസ്മോർട്ടത്തിൽ കണ്ടെത്തി. മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ സുഹൃത്തുക്കളുടെ അടിയേറ്റാണ് ബിജു മരിച്ചത്.
Death of KSEB contract employee murder in kannur