കുതിച്ചുയർന്ന് NVS 01; ആദ്യഘട്ടം വിജയകരം

കുതിച്ചുയർന്ന് NVS 01; ആദ്യഘട്ടം വിജയകരം
May 29, 2023 12:03 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണം വിജയകരം.

ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി.

വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ക്‌ളോക്കാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ളത്.

ഇത് കൂടുതൽ കൃത്യമായ സ്ഥാന, സമയ നിർണയങ്ങൾക്ക് സഹായകരമാകും. വിക്ഷേപണം കഴിഞ്ഞ 18 മിനിറ്റ് അറുപത്തി ഏഴു സെക്കൻഡുകൾ കൊണ്ട് എൻവിഎസ് ഒന്ന് ഭ്രമണപഥത്തിലെത്തും.

ഇന്ത്യൻ ബഹിരാകാശ രംഗത്തിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ് നാവിക്. മുമ്പ് ജിപിഎസ് ഉൾപ്പടെയുള്ള വിദേശ നിയന്ത്രണത്തിലുള്ള ഗതിനിർണയ സ്ഥാനനിർണയ ഉപഗ്രഹങ്ങളായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്.

എന്നാൽ 1999 ലെ കാർഗിൽ യുദ്ധസമയത്ത് ജിപിഎസ് വിവരങ്ങൾ നൽകാൻ യുഎസ് വിസമ്മതിച്ചോതോടാണ് നാവികിനെ കുറിച്ചുള്ള പരീക്ഷണങ്ങൾ ഐഎസ്ആർഒ ആരംഭിച്ചത്. 2006ൽ പദ്ധതിയ്ക്ക് അംഗീകാരം നൽകി. പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലാണ് നാവിക് പ്രവർത്തിയ്ക്കുക.

ഒൻപത് വിക്ഷേപണങ്ങൾ നടത്തിയെങ്കിലും ഏഴ് ഉപഗ്രഹങ്ങളാണ് പ്രവർത്തനക്ഷമമായി ഉള്ളത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഗ്രൗണ്ട് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന ഏഴ് ഉപഗ്രഹങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഇന്നത്തെ വിക്ഷേപണത്തിന്.

Soar NVS 01; First phase successful

Next TV

Related Stories
#Chandrayaan3 | 'ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റ്' ചന്ദ്രയാന്‍ 3നെതിരെ ആരോപണവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍

Sep 29, 2023 01:29 PM

#Chandrayaan3 | 'ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റ്' ചന്ദ്രയാന്‍ 3നെതിരെ ആരോപണവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍...

Read More >>
#WhatsApp |  ഇനി ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല; പഴയ സ്‌മാർട്ട്‌ഫോണുകളിലെ പ്രവർത്തനം അവസാനിപ്പിക്കാനായി വാട്ട്സ്ആപ്പ്

Sep 26, 2023 06:03 PM

#WhatsApp | ഇനി ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല; പഴയ സ്‌മാർട്ട്‌ഫോണുകളിലെ പ്രവർത്തനം അവസാനിപ്പിക്കാനായി വാട്ട്സ്ആപ്പ്

ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്നും അപ്‌ഗ്രേഡ് ചെയ്യാൻ ഓർമ്മപ്പെടുത്തുമെന്നും...

Read More >>
#googlepay  | ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ

Sep 26, 2023 02:41 PM

#googlepay | ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ

മൊബൈൽ വഴി ഗൂഗിൾ പേയിൽ തന്നെ എളുപ്പത്തിൽ തന്നെ വായ്പ അപേക്ഷ പൂർത്തിയാക്കാം....

Read More >>
#NASA | ഒസിരിസ് റെക്‌സ് തിരിച്ചെത്തി; നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയം

Sep 24, 2023 11:29 PM

#NASA | ഒസിരിസ് റെക്‌സ് തിരിച്ചെത്തി; നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയം

പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് മനസിലാക്കാനുള്‍പ്പെടെ പുതിയ വിവരങ്ങള്‍ സഹായിച്ചേക്കമെന്നാണ്...

Read More >>
#tech | പുതിയ കാറിലെ മണം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ, എങ്കിൽ ഇത് ശ്രദ്ധിക്കുക

Sep 24, 2023 04:32 PM

#tech | പുതിയ കാറിലെ മണം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ, എങ്കിൽ ഇത് ശ്രദ്ധിക്കുക

മണമുള്ള കാറുകളിൽ ലോംഗ് ഡ്രൈവ് ചെയ്യുന്നത് ക്യാൻസറിന് കാരണമാകുമെന്ന്...

Read More >>
#iphone15 | ഐഫോൺ 15 സീരീസ് ഇന്ത്യയിൽ ഇന്ന് മുതൽ വിൽപ്പനയ്‌ക്കെത്തും

Sep 22, 2023 04:46 PM

#iphone15 | ഐഫോൺ 15 സീരീസ് ഇന്ത്യയിൽ ഇന്ന് മുതൽ വിൽപ്പനയ്‌ക്കെത്തും

എന്നാൽ മക്കാവു, മലേഷ്യ, തുർക്കി, വിയറ്റ്നാം, തുടങ്ങിയ 17ലധികം രാജ്യങ്ങളിൽ ഉള്ളവർക്ക് ഫോൺ സ്വന്തമാക്കാൻ സെപ്റ്റംബർ 29 വരെ കുറച്ച് ക്ഷമ...

Read More >>
Top Stories