കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 302 ലിറ്റര്‍ വിദേശ മദ്യം കാസര്‍കോട് എക്സൈസ് സംഘം പിടികൂടി. മദ്യം കടത്തിയ ഉമ്മര്‍ ഫാറൂഖിനെ അറസ്റ്റ് ചെയ്തു.

കാറും കസ്റ്റഡിയിലെടുത്തു. കോയിപ്പാടി കുണ്ടംകരയടുക്കത്ത് വച്ചാണ് കാറില്‍ കടത്തുകയായിരുന്ന 302 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചത്. എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്.
മംഗല്‍പാടി കുക്കാര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖ് എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
The excise team seized 302 liters of foreign liquor being smuggled in the car
