കൊല്ലം: (www.truevisionnews.com)കൊല്ലം ചിതറയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കൾ മരിച്ചു. കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്സൽ (18), സുബിൻ എന്നിവരാണ് മരിച്ചത്.
സംഭവസ്ഥലത്തുവെച്ച് അഫസൽ മരിച്ചിരുന്നു. സുഹൃത്ത് സുബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.
In Kollam, the bike lost control and hit an electric post, and the youth met a tragic end