സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം; വളയത്ത് യുവാവിനെതിരെ പോക്സോ കേസ്

സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം; വളയത്ത് യുവാവിനെതിരെ പോക്സോ കേസ്
May 26, 2023 01:20 PM | By Vyshnavy Rajan

കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം, വളയം പൊലീസ് സ്റ്റേഷനിൽ യുവാവിനെതിരെ പോക്സോ കേസ്. വളയം ടൗണിൽ കുയ്തേരി റോഡിൽ ഹോട്ടൽ നടത്തുന്ന വരയാലിലെ ആര്യമ്പത്ത് നിസാർ(42 ) നെതിരെയാണ് കേസെടുത്തത്.

സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തുന്നത് പതിവാണ്, കുട്ടി ഭയം കാരണം സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ദിവസം പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ വീണ്ടും അതിക്രമമുണ്ടായി.

സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പിന്തുടർന്ന് നഗ്നതാ പ്രദർശനം നടത്തി. കുട്ടി മനസ്സികമായി തളർന്ന് അബോധാവസ്ഥയിൽ കുഴഞ്ഞ് വീണു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തി.

ഡോക്ടർമാരുടെയും ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. നേരത്തെ ഇയാളുടെ സഹോദരൻ സ്കൂൾ വിദ്യാർത്ഥിയെ സ്വവർഗ രതിക്ക് ഉപയോഗിക്കാൻ ശ്രമിച്ചതിന് കേസ് നിലവിലുണ്ട്

Nudity display directed at school students; POCSO case against youth in valayam

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories