തിരൂർ സ്വദേശി വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു

തിരൂർ സ്വദേശി വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു
May 25, 2023 11:18 PM | By Susmitha Surendran

മലപ്പുറം: മലപ്പുറം തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു .

തിരൂർ സ്വദേശി സിദ്ദിഖ് ആണ് കോഴിക്കോട് വെച്ച് കൊല്ലപ്പെട്ടത് . അട്ടപ്പാടി ചോരത്തിൽ നിന്നാണ് ട്രോളി ബാഗ് കണ്ടെത്തിയത് . സംഭവത്തിൽ രണ്ടുപേർ പിടിയിൽ .കോഴിക്കോട് ചിക്ക്ബാക്ക് എന്ന ഹോട്ടൽ നടത്തിവരികയാണ് സിദ്ദിഖ് . 

ഹോട്ടൽ ജീവനക്കാരായ ഷിബിലി , ഷിബിലിയുടെ സുഹൃത്ത് ഫർഹാന എന്നിവർ ചേർന്നാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത് . തുടർന്ന് അട്ടപ്പാടിയിൽ വെച്ച് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത് .

ഷിബിലിയെയും ഫർഹാനയെയും ചെന്നൈയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു .കഴിഞ്ഞ ദിവസം സിദ്ദിഖിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് മക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു .

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത് . പക്ഷെ സിദ്ദിഖിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല . ഇതുമായി ബന്ധപ്പെട്ട പരിശോധന അട്ടപ്പാടിയിൽ നാളെ നടക്കും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത് .

A Tirur resident businessman was killed and his body left in a trolley bag

Next TV

Related Stories
#Murder | കൊലക്കേസ് പ്രതിയെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് കുത്തിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ

Jun 15, 2024 12:16 PM

#Murder | കൊലക്കേസ് പ്രതിയെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് കുത്തിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ

ജാമ്യത്തിലിറങ്ങിയശേഷം ഖുത്തുബുദ്ധീനെ പ്രതികള്‍ നിരന്തരം നിരീക്ഷിച്ചിരുന്നതായാണ് വിവരം. ഇതിനൊടുവിലാണ് വ്യാഴാഴ്ച രാത്രി ആസിഫ് നഗറില്‍വെച്ച്...

Read More >>
#murdercase | നിരോധനാജ്ഞ; ദർശന് കുരുക്കുമുറുക്കി കൂട്ടുപ്രതിയുടെ കുറ്റസമ്മതം; സ്‌റ്റേഷൻ പന്തൽകെട്ടി മറച്ച് പോലീസ്

Jun 15, 2024 11:19 AM

#murdercase | നിരോധനാജ്ഞ; ദർശന് കുരുക്കുമുറുക്കി കൂട്ടുപ്രതിയുടെ കുറ്റസമ്മതം; സ്‌റ്റേഷൻ പന്തൽകെട്ടി മറച്ച് പോലീസ്

കൊലനടന്ന പട്ടണഗെരെയിലെ ഷെഡ്ഡില്‍ കൊലയാളികള്‍ക്കൊപ്പമുണ്ടായിരുന്ന ദീപക് കുമാറാണ് കുറ്റസമ്മതം നടത്തിയതെന്നാണ്...

Read More >>
#murdercase | നാടിനെ നടുക്കി കൊലപാതകം; സുബിന് വെട്ടേറ്റത് ഗർഭിണിയായ ഭാര്യയെ കാണാനെത്തിയപ്പോൾ, പ്രതി പിടിയിൽ

Jun 15, 2024 08:01 AM

#murdercase | നാടിനെ നടുക്കി കൊലപാതകം; സുബിന് വെട്ടേറ്റത് ഗർഭിണിയായ ഭാര്യയെ കാണാനെത്തിയപ്പോൾ, പ്രതി പിടിയിൽ

ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#murder |  അരുംകൊല; ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

Jun 14, 2024 10:30 PM

#murder | അരുംകൊല; ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ നേരത്തെയും പൊലീസിന്...

Read More >>
#murder |  മകന്റെ പ്രണയവിവാഹത്തിന് പിതാവ് പിന്തുണ നൽകി; ഇരുവരെയും കൊലപ്പെടുത്തി ബന്ധുക്കൾ

Jun 13, 2024 04:47 PM

#murder | മകന്റെ പ്രണയവിവാഹത്തിന് പിതാവ് പിന്തുണ നൽകി; ഇരുവരെയും കൊലപ്പെടുത്തി ബന്ധുക്കൾ

പഞ്ചാബിൽ നിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയവരാണ് സൂരജും റോബിനും പ്രതികളുമെല്ലാം. റോബിൻ അടുത്തിടെ പഞ്ചാബ് സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം...

Read More >>
Top Stories