കൊണ്ടോട്ടി: കള്ളക്കടത്ത് സ്വർണവുമായെത്തിയ യാത്രക്കാരനെ കോഴിക്കോട് വിമാനത്താവള പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രധാന പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി കരിപ്പൂര്‍ സി.ഐ ഷിബു അറിയിച്ചു.
പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം നീങ്ങുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പേരിലുള്ള സ്റ്റിക്കറും വ്യാജ നമ്പർ പ്ലേറ്റുമുള്ള വാഹനത്തിലെത്തിയ സംഘത്തിലെ കണ്ണൂര്‍ കക്കാട് ഫാത്തിമാസ് വീട്ടില്‍ കെ.പി. മജീഫ് (28), എറണാകുളം അങ്കമാലി അയ്യമ്പുഴ ചുള്ളികോളോട്ടുകുടി വീട്ടില്‍ ടോണി (34) എന്നിവരെയാണ് കരിപ്പൂര്‍ പൊലീസ് പിടികൂടിയത്.
ഇവര്‍ റിമാന്‍ഡിലാണ്. സംഘത്തിലുണ്ടായിരുന്ന നാലുപേര്‍ പൊലീസിനു പിടിനല്‍കാതെ രക്ഷപ്പെട്ടിരുന്നു. ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Incident of attempted seizure of smuggled gold: Further investigation is underway