2022 ലെ ആപ്പ് സ്റ്റോർ ട്രാൻസ്പരൻസി റിപ്പോർട്ട് പുറത്തുവിട്ട് ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ. വിവിധ സർക്കാരുകളുടെ അഭ്യർത്ഥനയെ തുടർന്ന് 2022ൽ 1474 ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട് പറയുന്നു.

ഇതിൽ 1435 എണ്ണം ചൈനീസ് ആപ്പുകളും 14 എണ്ണം ഇന്ത്യൻ ആപ്പുകളുമാണ്. ചില ആപ്പുകൾ നീക്കം ചെയ്യാമെന്ന് പല രാജ്യങ്ങളിലെയും സർക്കാരുകൾ ആപ്പിളിനോട് അഭ്യർത്ഥിച്ചിരുന്നു. ഇത്തരം ആപ്പുകൾ രാജ്യത്തിന്റെ വിവിധ നിയമങ്ങൾ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു അഭ്യർത്ഥന.
ലോകമെമ്പാടുമുള്ള വിവിധ ഏജൻസികളിൽ നിന്ന് മൊത്തം 18,412 അപ്പീലുകളാണ് ആപ്പിളിന് ലഭിച്ചത്. ഇതിൽ ചൈനയുടെ 5,484 എണ്ണവും ഇന്ത്യയുടെ 709 എണ്ണം ഉൾപ്പെടുന്നു.
1435 ചൈനീസ് ആപ്പുകളും 14 ഇന്ത്യൻ ആപ്പുകളും 10 പാക്കിസ്ഥാനി ആപ്പുകളും 7 റഷ്യൻ ആപ്പുകളുമാണ് ആപ്പിൾ നീക്കം ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ കഴിഞ്ഞ വർഷം പിൻവലിച്ച 24 ഇന്ത്യൻ ആപ്പുകൾ ആപ്പിൾ പുനഃസ്ഥാപിക്കുകയും ചെയ്തു. 2022 ലെ കണക്കനുസരിച്ച് ആപ്പ് സ്റ്റോറിൽ ആകെ 1,783,232 ആപ്പുകൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിലുണ്ട്.
Apple will remove around 1500 apps in 2022
