കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു

കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു
Apr 1, 2023 05:50 PM | By Vyshnavy Rajan

കോഴിക്കോട് : കോടഞ്ചേരി നാരങ്ങാതോട് പതങ്കയത്ത് വെള്ളക്കെട്ടിൽ യുവാവ് മുങ്ങിമരിച്ചു. തലയാട് കണ്ണംപാടി പള്ളിയാലിൽ ശശികുമാറിന്‍റെ മകൻ അജൽ (18 ) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

ബാലുശേരി കിനാലൂരിൽ നിന്ന് അവധി ആഘോഷിക്കാനെത്തിയ യുവാക്കളുടെ കൂടെ വന്നതായിരുന്നു അജൽ. ആറാൾ താഴ്ച്ചയുള്ള കയത്തിലേക്ക് പാറക്കെട്ടിന് മുകളിൽ നിന്ന് ചാടിയപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്.

കയത്തിൽ മുങ്ങിതാണ അജലിനെ കൂടെയുണ്ടായിരുന്ന യുവാക്കൾക്ക് നീന്തൽ അത്ര വശമില്ലാത്തതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. തുടർന്ന് നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ മുക്കം ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രമീളയാണ് മാതാവ്. സഹോദരൻ: അമൽ.


A young man died in Patangayam, Kozhikode

Next TV

Related Stories
Top Stories