ഇത്തവണ അഞ്ച് മതി; ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ്സെന്ന കേന്ദ്രസർക്കാർ വ്യവസ്ഥ അടുത്ത അധ്യയനവർഷം മുതൽ

ഇത്തവണ അഞ്ച് മതി; ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ്സെന്ന കേന്ദ്രസർക്കാർ വ്യവസ്ഥ അടുത്ത അധ്യയനവർഷം മുതൽ
Mar 30, 2023 07:57 AM | By Nourin Minara KM

തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ്സെന്ന കേന്ദ്രസർക്കാർ വ്യവസ്ഥ അടുത്ത അധ്യയനവർഷവും സംസ്ഥാനത്ത് നടപ്പാക്കില്ല. ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചുവയസ്സായി തുടരുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

സ്കൂളുകളിൽ പ്രവേശന നടപടികൾ തുടങ്ങിയതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈ വർഷവും ഇളവുതുടരാനുള്ള സർക്കാർ തീരുമാനം. ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17-ന് ആരംഭിക്കും. ടി.സി. കൊടുത്തുള്ള പ്രവേശനം മേയ് രണ്ടിനുശേഷം നടത്തും.

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ ഫലപ്രഖ്യാപനം മേയ് രണ്ടിനാണ്. മേയ് 20-നുള്ളിൽ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷാഫലപ്രഖ്യാപനം നടത്തും.

The central government rule of six years for first class admission from the next academic year

Next TV

Related Stories
നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

Jun 3, 2023 07:53 AM

നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

നാദാപുരം യൂണിമണി ഫിനാൻഷ്യൽ സർവീസ് കമ്പനിയിലെ ജീവനക്കാരൻ ജിയാസിനെയാണ് നാദാപുരം പോലീസ്...

Read More >>
വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ടു; മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ

Jun 3, 2023 07:01 AM

വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ടു; മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ

ഇത്തരം വാർത്തകൾ പതിവാണെങ്കിലും സുരേഷ് കഞ്ചാവ് നട്ടത് ഉപയോഗത്തിന് മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു ഇതിന്...

Read More >>
ഒഡീഷയിലെ ട്രെയിന്‍ ദുരന്തം; അപകടത്തിൽ നാല് തൃശൂര്‍ സ്വദേശികള്‍ക്കും പരുക്ക്

Jun 3, 2023 06:34 AM

ഒഡീഷയിലെ ട്രെയിന്‍ ദുരന്തം; അപകടത്തിൽ നാല് തൃശൂര്‍ സ്വദേശികള്‍ക്കും പരുക്ക്

നാലു പേര്‍ ഇന്നലെ നാട്ടിലേക്ക് തിരിക്കുന്നതിനിടയിലാണ്...

Read More >>
കണ്ണൂർ ട്രെയിൻ തീവെപ്പ്; പ്രതിയെ റിമാൻഡ് ചെയ്തു

Jun 2, 2023 11:47 PM

കണ്ണൂർ ട്രെയിൻ തീവെപ്പ്; പ്രതിയെ റിമാൻഡ് ചെയ്തു

14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ്...

Read More >>
കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രത നിർദ്ദേശം

Jun 2, 2023 11:36 PM

കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രത നിർദ്ദേശം

1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും...

Read More >>
Top Stories