യാത്രാ ബോട്ടില്‍ സ്പീഡ് ബോട്ട് ഇടിച്ച് അപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

യാത്രാ ബോട്ടില്‍ സ്പീഡ് ബോട്ട് ഇടിച്ച് അപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
Mar 25, 2023 09:26 PM | By Nourin Minara KM

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടില്‍ സ്പീഡ് ബോട്ട് ഇടിച്ച് അപകടം. ആലപ്പുഴയില്‍ നിന്നും കാവാലത്തേക്ക് യാത്ര തിരിച്ച എ 64 എന്ന ബോട്ടിന്റെ മുന്‍വശത്താണ് സ്പീഡ് ബോട്ട് ഇടിച്ചുകയറിയത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചതെന്നാണ് സ്പീഡ് ബോട്ടിലുള്ളവര്‍ പറഞ്ഞതെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ജലഗതാഗത വകുപ്പിന്റെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടം നടക്കുമ്പോള്‍ യാത്രാ ബോട്ടില്‍ 22 പേരുണ്ടായിരുന്നു. നെഹ്റുട്രോഫി വാര്‍ഡിലുള്ള ജെട്ടിയിലേക്ക് അടുക്കുമ്പോഴായിരുന്നു സംഭവം.അപകടത്തില്‍ ജലഗതാഗത വകുപ്പിന് ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. ഇത് സംബന്ധിച്ച വിശദമായ പരിശോധനകള്‍ നടക്കുകയാണ്.

ശക്തമായ ഇടിയില്‍ ബോട്ട് ആടി ഉലഞ്ഞെങ്കിലും ജീവനക്കാരിടപെട്ട് ബോട്ട് സുരക്ഷിതമായി ജെട്ടിയിലേക്ക് അടുപ്പിച്ചു. യാത്രക്കാരെ മറ്റൊരു ബോട്ടില്‍ കൊണ്ടുപോയി. മുന്‍പും സ്പീഡ് ബോട്ടുകള്‍ അപകടങ്ങളുണ്ടാക്കിയിരുന്നു. അതിവേഗത്തില്‍ ചീറിപാഞ്ഞ് വരുന്ന സ്പീഡ്ബോട്ടുകള്‍ അപകട സാധ്യതയുണ്ടാക്കുന്നതായി ആരോപണമുണ്ട്. സ്പീഡ് ബോട്ടുകളെ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നാണ് ബോട്ട് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Speed boat hits passenger boat and accident

Next TV

Related Stories
ശ്രദ്ധയുടെ ആത്മഹത്യ; അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ്

Jun 6, 2023 11:13 PM

ശ്രദ്ധയുടെ ആത്മഹത്യ; അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ്

മകളെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് കോളജ് മാനേജ്‌മെന്റ് തന്നെ അറിയിച്ചതെന്ന് സതീഷ്...

Read More >>
കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ

Jun 6, 2023 11:02 PM

കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ

കോഴിക്കോട് ബൈക്ക് മോഷണസംഘം...

Read More >>
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Jun 6, 2023 10:23 PM

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മുന്‍ രാജ്യസഭാ അംഗവും സിനിമാതാരവുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച അന്യസംസ്ഥാന ലോറി ഡ്രൈവറെ...

Read More >>
അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

Jun 6, 2023 09:56 PM

അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി...

Read More >>
ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

Jun 6, 2023 08:51 PM

ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളിൽ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തയാറാക്കാനും...

Read More >>
എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ് ചുമതലയേറ്റു

Jun 6, 2023 08:47 PM

എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ് ചുമതലയേറ്റു

എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ്...

Read More >>
Top Stories