റാന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ വയോധികനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു.

പുതുശ്ശേരിമല കുളത്തൂർ വീട്ടിൽ പ്രഭാകരൻ നായരാണ് (75) പിടിയിലായത്.കൊല്ലൻപടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ വരാന്തയിൽ നിന്ന പ്രതി കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.ഐ ശ്രീജിത് ജനാർദനൻ, സി.പി.ഒമാരായ രതീഷ്, സുമിൽ, ഷിന്റോ, രഞ്ചു, ആൽവിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Sexual harassment against minor girls; The elderly man was arrested
