മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം

മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം
Mar 23, 2023 12:01 AM | By Vyshnavy Rajan

ചെന്നൈ : മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിന് ജയിച്ച്‌ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ പരമ്പര 2-1ന് സ്വന്തമാക്കി. ഇന്നലെ ചെന്നൈയില്‍ 270 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ 49.1ഓവറില്‍ 248 റണ്‍സില്‍ ഒതുക്കിയാണ് ഓസീസ് പരമ്പര നേട്ടം ആഘോഷിച്ചത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. മികച്ച സ്കോര്‍ ഉയര്‍ത്താനായില്ലെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാരെ വരച്ച വരയില്‍ നിറുത്താന്‍ ഒാസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞതാണ് കളിയുടെ വിധിയെഴുതിയത്.നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ആദം സാംപയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ ആഗറും ചേര്‍ന്നാണ് ഇന്ത്യയെ തളച്ചത്. അര്‍ദ്ധസെഞ്ച്വറി നേടിയ വിരാട് കൊഹ്‌ലിയും(54),ഹാര്‍ദിക് പാണ്ഡ്യയും (40),ശുഭ്മാന്‍ ഗില്ലും (37),കെ.എല്‍ രാഹുലും (32), രോഹിത് ശര്‍മ്മ(30)യുമാെക്കെ ചേസിംഗിനിടെ ഇടറിവീണപ്പോള്‍ ഇന്ത്യയ്ക്ക് വിജയവും അന്യമായി. ആദം സാംപ മാന്‍ ഒഫ് ദ മാച്ചായപ്പോള്‍ മിച്ചല്‍ മാര്‍ഷ് മാന്‍ ഒഫ് ദ സിരീസായി

. ചെന്നൈയില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് ആള്‍ഒൗട്ടാവുകയായിരുന്നു.ട്രാവിസ് ഹെഡും (33),മിച്ചല്‍ മാര്‍ഷും (47) ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും തുടര്‍ന്നെത്തിയവരെ കൂടുതല്‍ നേരം വിളയാടാന്‍ അനുവദിക്കാതിരുന്ന ഇന്ത്യന്‍ ബൗളര്‍മാരാണ് സ്കോര്‍ 269ലൊതുക്കിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ അക‌്ഷര്‍ പട്ടേലും മുഹമ്മദ് സിറാജും ബൗളിംഗില്‍ തിളങ്ങി.

ഓസീസിന്റെ ആദ്യ മൂന്ന് വിക്കറ്റുകളും ഹാര്‍ദിക്കാണ് വീഴ്ത്തിയത്. 10.5-ാം ഓവറില്‍ ടീം സ്കോര്‍ 68ല്‍ നില്‍ക്കവേ ട്രാവിസ് ഹെഡിനെ കുല്‍ദീപിന്റെ കയ്യിലെത്തിച്ചാണ് ഹാര്‍ദിക് തുടങ്ങിയത്. തുടര്‍ന്നിറങ്ങിയ സ്മിത്തിനെ(0) അക്കൗണ്ട് തുടങ്ങാനാവും മുന്നേ 13-ാം ഓവറില്‍ കീപ്പര്‍ രാഹുലിന്റെ കയ്യിലെത്തിച്ചു. 15-ാം ഓവറില്‍ മിച്ചല്‍ മാര്‍ഷ് ബൗള്‍ഡാവുകകൂടി ചെയ്തതോടെ ഓസീസ് 85/3 എന്ന നിലയിലായി.

തുടര്‍ന്ന് ഡേവിഡ് വാര്‍ണറും (23) മാര്‍നസ് ലാബുഷേയ്നും (28) പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും വിലങ്ങുതടിയായി കുല്‍ദീപ് എത്തി. 25-ാം ഓവറില്‍ വാര്‍ണറെ ഹാര്‍ദിക്കിന്റെ കയ്യിലെത്തിച്ച കുല്‍ദീപ് 29-ാം ഓവറില്‍ ലാബുഷേയ്നെ ഗില്ലിന്റെ കയ്യിലുമെത്തിച്ച്‌ ഓസീസിനെ 138/5 എന്ന നിലയിലാക്കി. ആറാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്ത അലക്സ് കാരേയും (38),മാര്‍ക്കസ് സ്റ്റോയ്നിസും(25) ഓസീസിന് ഉൗര്‍ജം പകര്‍ന്നു.

37-ാം ഓവറില്‍ സ്റ്റോയ്നിസിനെ ഗില്ലിന്റെ കയ്യിലെത്തിച്ച്‌ അക്ഷര്‍ പട്ടേല്‍ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 39-ാം ഓവറില്‍ കുല്‍ദീപ് കാരേയെ ബൗള്‍ഡാക്കിയതോടെ ഓസീസ് 203/7 എന്ന സ്കോറിലെത്തി. അവസാന ഓവറുകളില്‍ സീന്‍ അബ്ബോട്ട് (26),ആഗര്‍(17),സ്റ്റാര്‍ക്ക് (10),സാംപ (10) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് 269വരെയെത്തിച്ചത്.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും(30) ശുഭ്മാന്‍ ഗില്ലും (37)ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പത്താം ഓവറില്‍ അബ്ബോട്ടിന്റെ പന്തില്‍ സ്റ്റാര്‍ക്കിന് ക്യാച്ച്‌ നല്‍കിയാണ് രോഹിത് മടങ്ങിയത്. 13-ാം ഓവറില്‍ ഡി.ആര്‍.എസിലൂടെ ആദം സാംപ ഗില്ലിനെ എല്‍.ബിയില്‍ കുരുക്കി. തുടര്‍ന്ന് ക്രീസിലൊരുമിച്ച വിരാടും കെ.എല്‍ രാഹുലും (32)ചേര്‍ന്ന് 27.5 ഓവറില്‍ 146ലെത്തിച്ചു. അവിടെവച്ച്‌ രാഹുലിനെ സാംപ പുറത്താക്കിയപ്പോള്‍ അടുത്ത ഓവറില്‍ സ്മിത്തിന്റെ സൂപ്പര്‍ ഫീല്‍ഡിംഗില്‍ അക്ഷര്‍ പട്ടേല്‍ (2)റണ്‍ ഔട്ടായി.

തുടര്‍ന്ന് ഹാര്‍ദിക്കും വിരാടും ചേര്‍ന്ന് മുന്നോട്ടു നയിച്ചെങ്കിലും അര്‍ദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ വിരാടിനെ ആഗര്‍ മടക്കി അയച്ചു. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ ബൗള്‍ഡായത് ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയായി. ഇത് തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലാണ് സൂര്യ നേരിട്ട ആദ്യ പന്തില്‍ പുറത്താവുന്നത്. ഇതോടെ ഇന്ത്യ 185/6 എന്ന നിലയിലായി.തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ (40),രവീന്ദ്ര ജഡേജ (18) എന്നിവര്‍ പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. തുടര്‍ന്ന് 48-ാം ഓവറില്‍ ഷമി ഒരോ ഫോറും സിക്സുമടിച്ചെങ്കിലും അടുത്ത പന്തില്‍ പുറത്തായി.

പരമ്പരയിലെ മൂന്നാം മത്സരത്തിലും സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന സൂര്യകുമാര്‍ ഏകദിനത്തില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്.

Aussies win by 21 runs in 3rd ODI; Series to Australia

Next TV

Related Stories
മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞു;  വിജയകരമെന്ന് റിപ്പോർട്ട്

Jun 3, 2023 06:53 AM

മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞു; വിജയകരമെന്ന് റിപ്പോർട്ട്

മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക്...

Read More >>
 ഐ.പി.എൽ കിരീട നേട്ടത്തിന് പിന്നാലെ ധോണി ആശുപത്രിയിലേക്ക്; കാരണം കാൽമുട്ടിലെ പരിക്ക്

May 31, 2023 09:25 PM

ഐ.പി.എൽ കിരീട നേട്ടത്തിന് പിന്നാലെ ധോണി ആശുപത്രിയിലേക്ക്; കാരണം കാൽമുട്ടിലെ പരിക്ക്

ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം...

Read More >>
പി.എസ്.ജി ഗോൾ കീപ്പറുടെ നില അതീവ ഗുരുതരമായി തുടരുന്നു; ഹൃദയഭേദക കുറിപ്പുമായി താരത്തിന്‍റെ ഭാര്യ

May 31, 2023 02:10 PM

പി.എസ്.ജി ഗോൾ കീപ്പറുടെ നില അതീവ ഗുരുതരമായി തുടരുന്നു; ഹൃദയഭേദക കുറിപ്പുമായി താരത്തിന്‍റെ ഭാര്യ

സ്പെയിനിൽ റികോ സഞ്ചരിച്ച കുതിര മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ച് വീണ താരത്തിന്‍റെ തലക്കാണ്...

Read More >>
ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്

May 31, 2023 11:49 AM

ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്

ക്ഷേത്രത്തിലെ പൂജാരിമാരെ ട്രോഫി ഏല്‍പ്പിച്ചശേഷം പ്രത്യേക പൂജകള്‍ നടന്നു...

Read More >>
മഹീന്ദ്ര സിങ് ധോണി രാഷ്ട്രീയത്തിലിറങ്ങണം- ആനന്ദ് മഹീന്ദ്ര

May 30, 2023 10:39 PM

മഹീന്ദ്ര സിങ് ധോണി രാഷ്ട്രീയത്തിലിറങ്ങണം- ആനന്ദ് മഹീന്ദ്ര

എല്ലാവരേയും പോലെ ധോണി ഒരിക്കൽകൂടി ഐ.പി.എൽ കിരീടം ഉയർത്തിയതിൽ തനിക്കും സ​ന്തോഷമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ...

Read More >>
ധോണിയുടെ ചെന്നൈയോട് തോൽക്കേണ്ടി വന്ന നിമിഷം- ഹാർദിക് പാണ്ഡ്യയുടെ പ്രതികരണം പുറത്ത്

May 30, 2023 10:16 AM

ധോണിയുടെ ചെന്നൈയോട് തോൽക്കേണ്ടി വന്ന നിമിഷം- ഹാർദിക് പാണ്ഡ്യയുടെ പ്രതികരണം പുറത്ത്

തോൽക്കേണ്ടി വന്നത് ഏറെ ഇഷ്ടപ്പെടുന്ന ധോണിയോടായതിൽ വിഷമമില്ലെന്നും ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക്...

Read More >>
Top Stories