മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിന് യുവാവിനെ മർദ്ദിച്ച് വിരലൊടിച്ച കേസ്‌; മൂന്ന് പേർ അറസ്റ്റിൽ

 മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിന് യുവാവിനെ മർദ്ദിച്ച് വിരലൊടിച്ച കേസ്‌;  മൂന്ന് പേർ അറസ്റ്റിൽ
Feb 3, 2023 07:15 AM | By Susmitha Surendran

പാലക്കാട്: മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിന് യുവാവിനെ ക്രൂരമായി മർദ്ദിച്ച് വിരലൊടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, ഷെറിൻ, കുന്നത്തൂർമേട് സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്.

കുന്നത്തൂർമേട് സ്വദേശി അനൂപിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ജനുവരി 31ന് രാത്രി ഒമ്പതരയോടെ അനൂപിനെ കുന്നത്തൂർമേട് വായനശാലയ്ക്ക് സമീപം തടഞ്ഞുനിർത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. നൽകാതെ പോയ അനൂപിനെ വീട്ടിൽക്കയറി കത്തി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് പ്രതികൾ മർദിക്കുകയായിരുന്നു.

ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഒന്നാം പ്രതിയുടെ അടിയിലാണ് മോതിരവിരൽ ഒടിഞ്ഞത്. അനൂപിന്റെ അനുജനും നിസാര പരിക്കേറ്റു. ബൈജുവിന് കഞ്ചാവ്, പിടിച്ചുപറി തുടങ്ങി 12 ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, ആളൊഴിഞ്ഞ വീട്ടിൽ ദിവങ്ങളോളം താമസിച്ച് മോഷണം നടത്തിയ കള്ളനെ പൊലീസ് പിടികൂടി.

പള്ളിവാൽ സ്വദേശിയും പെരിയവര ടോപ്പ് ഡിവിഷനിൽ താമസക്കാരനുമായ മണികണ്ഠൻ (42)നെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ആളൊഴിഞ്ഞ വീട്ടിൽ ദിവങ്ങളോളം താമസിച്ചു ഇവിടെയുള്ള വീട്ടുപകരണങ്ങൾ ഒന്നൊന്നായി വിറ്റ് മദ്യം വാങ്ങി സുഖ ജീവിതം നയിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

പിഡബ്ല്യൂഡി ജീവനക്കാരനായ എസ്. ബാലസുബ്രഹ്മണ്യന്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിലാണ് മോഷണം നടന്നത്. കാലവർഷത്തിൽ പിഡബ്ലുഡി ക്വാര്‍ട്ടേഴ്സ് അപകടത്തിലായതിനെ തുടർന്ന് മറ്റൊരിടത്തേക്ക് ബാലസുബ്രമണ്യന്‍ താമസം മാറ്റിയിരുന്നു.

ആളില്ലെന്ന് മനസിലായതോടെ മോഷ്ടാവായ മണികണ്ഠന്‍ ഇവിടെ താമസം തുടങ്ങുകയായിരുന്നു. ഒട്ടുമിക്ക വീട്ടുപരണങ്ങളും ഇയാള്‍ വിറ്റ് മദ്യം വാങ്ങിയിരുന്നു. കൈയ്യിലെ പണം തീര്‍‌ന്നതോടെ വീട്ടിലെ എൽഇഡിറ്റിവിയും ബാക്കിയുള്ള സാധനങ്ങളും കടത്താൻ ശ്രമിക്കവെയാണ് പ്രതിയെ പൊലീസ് പൊക്കിയത്.

A case where a young man was fingered for not paying when he asked for money to drink; Three people were arrested

Next TV

Related Stories
#TrainsDelayed | വൈദ്യുതി തകരാര്‍: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, രണ്ട് മണിക്കൂറിലധികമായി യാത്രക്കാര്‍ ദുരിതത്തിൽ

May 8, 2024 09:44 PM

#TrainsDelayed | വൈദ്യുതി തകരാര്‍: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, രണ്ട് മണിക്കൂറിലധികമായി യാത്രക്കാര്‍ ദുരിതത്തിൽ

തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വൈദ്യുതി തകരാ‍ര്‍ ഉടൻ പരിഹരിക്കാൻ സാധ്യതയില്ലെന്നാണ് റെയിൽവെ അധികൃതര്‍...

Read More >>
#rain |കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; തൊടുപുഴയിൽ മരം വീണ് വീട് തകർന്നു

May 8, 2024 09:32 PM

#rain |കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; തൊടുപുഴയിൽ മരം വീണ് വീട് തകർന്നു

കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല....

Read More >>
#PocsoCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 29-കാരന് 61 വർഷം തടവ്

May 8, 2024 09:27 PM

#PocsoCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 29-കാരന് 61 വർഷം തടവ്

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2022ൽ മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ...

Read More >>
#KPYohannan | ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു

May 8, 2024 09:13 PM

#KPYohannan | ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു

ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ...

Read More >>
#SSLCresult | എ പ്ലസ് അതിഥി; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

May 8, 2024 09:09 PM

#SSLCresult | എ പ്ലസ് അതിഥി; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

രണ്ട് പേരും ഒരുമിച്ചാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതിയത് ....

Read More >>
#rain |കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ വടക്കൻ കേരളത്തിന് ആശ്വാസമാകും! ഇടിമിന്നൽ മഴ സാധ്യത 5 ജില്ലകളിൽ!

May 8, 2024 09:02 PM

#rain |കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ വടക്കൻ കേരളത്തിന് ആശ്വാസമാകും! ഇടിമിന്നൽ മഴ സാധ്യത 5 ജില്ലകളിൽ!

രാത്രിയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പ് വടക്കൻ കേരളത്തിന് ആശ്വാസമേകുന്നതാണ്....

Read More >>
Top Stories