കോഴിക്കോട് : കെ എൽ എഫ് ന്റെ നാലാം ദിവസം വേദി അഞ്ച് വാക്കിൽ ഇരുന്നൂറ്റോന്നാം സെഷനിൽ "കഥ രാഷ്ട്രീയം പറയുമ്പോൾ " എന്ന വിഷയത്തിന്റെ ചർച്ച നടന്നു.

ലതലക്ഷ്മി, ഷാഹിന കെ റഫീക്ക്, അജിജേഷ് പച്ചാട്ട്,എം നന്ദകുമാർ എന്നിവർ പങ്കെടുത്തു. കഥ എഴുതുമ്പോൾ രാഷ്ട്രീയം അതിൽ കടന്നുവരുന്നു.
രാഷ്ട്രീയത്തിന് ഒരു അർത്ഥമേ ഉള്ളു മുന്നോട്ടു പോവുക എന്നും പ്രത്യക്ഷത്തിൽ പറയുന്നതിനും പരോക്ഷത്തിൽ പറയുന്നതിനും അതിന്റെതായ സൗന്ദര്യമുണ്ടെന്നും ഒരെഴുത്തുകാരനും അരാഷ്ട്രീയ വാദിയാകാൻ സാധിക്കില്ല എന്നും ചർച്ച ഉയർന്നു.എഴുത്തുകാർക്ക് ഒറ്റപെട്ട അസ്തിത്വം സാധ്യമല്ലെന്ന് ഷാഹിന കെ റഫീഖ് പറഞ്ഞു.
kerala literature festival 2023 KLF debate platform for story not flag colored politics
