യാത്രകളിലറിഞ്ഞ ചരിത്രത്തിലെ തമാശകൾ; സംവാദം ഉത്സവമാക്കി സന്തോഷ്‌ ജോർജ്ജും ഹനീഷും ബൈജുവും

യാത്രകളിലറിഞ്ഞ ചരിത്രത്തിലെ തമാശകൾ; സംവാദം ഉത്സവമാക്കി സന്തോഷ്‌ ജോർജ്ജും ഹനീഷും ബൈജുവും
Jan 14, 2023 02:15 PM | By Vyshnavy Rajan

കോഴിക്കോട് : അത്ഭുതങ്ങൾ തേടിയാണ് തന്റെ യാത്രയെന്നും അത്ഭുതങ്ങൾ സന്തോഷം മാത്രമല്ല നൽകുന്നതെന്നും പ്രശസ്ത സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞു.

കെ എൽ എഫ് ന്റെ മൂന്നാംദിനത്തിൽ ബൈജു എൻ നായരുമായിട്ടുള്ള സംവാദത്തിലായിരുന്നു അദ്ദേഹം. യുദ്ധത്തിൽ പരാജയപ്പെട്ടവനെ ലോകം എപ്പോളും ഓർക്കുന്നു. അത് ചരിത്ര ശേഷിപ്പുകളായി സൂക്ഷിക്കുന്നു. നമുക്കും അത്തരം സൂക്ഷിപ്പുകൾ വേണമെന്നും സന്തോഷ്‌ ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു.


നന്മ ചെയ്തവർ എത്ര നൂറ്റാണ്ട് കഴിഞ്ഞാലും ഓർമിക്കപ്പെടുന്നു എന്നുപറഞ്ഞ അദ്ദേഹം തന്റെ അർമേനിയ യാത്രയെക്കുറിച്ചും ദക്ഷിണാഫ്രിക്കൻ യാത്രയെക്കുറിച്ചും വിശദീകരിച്ചു.

ഒരു സഞ്ചാരി ഒരു രാജ്യത്തെ കാണുന്നത് ആ രാജ്യത്തെ മനുഷ്യരെക്കുറിച്ചും അവരുടെ ഭക്ഷണത്തെ കുറിച്ചും അവിടത്തെ പരമ്പര്യത്തെ കുറിച്ചും അറിയാനുമാണ്. ലോകത്തിലെ ചരിത്ര ശേഷിപ്പിക്കുകൾ സംരക്ഷിക്കപ്പെടണമെന്നും പുതുതലമുറ അതിനെ അന്വേഷിച്ചു കണ്ടെത്തണമെന്നും സന്തോഷ്‌ ജോർജ് അഭ്യർത്ഥിച്ചു.


യാത്രകളിലെ രസകരമായ അനുഭവങ്ങളും കൗതുകം ഉണർത്തുന്ന കാഴ്ചകളെ പറ്റിയും സെഷനിൽ സംസാരിച്ചു. ഇന്ത്യക്കാർ എല്ലായിടത്തും ഉണ്ട്, താൻ അവരെ അന്വേഷിച്ചു പോവാറില്ല കണ്ടെത്തലാണ് എന്നും സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞു. ബൈജു എൻ നായരുടെ പുതിയ പുസ്തകം യുക്രൈൻ-തയ്‌വാൻ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.

kerala literature festival 2023 Jokes in history learned on travels; Santhosh George, Hanish and Baiju made the debate a festival

Next TV

Related Stories
Top Stories