കോഴിക്കോട് : ഇതിഹാസത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട കഥാപാത്രമാണ് ശകുനി എന്ന് പ്രവാസി എഴുത്തുകാരി ശബിനി വാസുദേവ് പറഞ്ഞു.

കെ എൽ എഫ് വേദിയായ വാക്കിൽ "ശകുനി: ഇതിഹാസ വായന" എന്ന വിഷയത്തിൽ ശ്രീ പാർവ്വതിയുമായി സംവാദിക്കുകയായിരുന്നു അവർ.
ശകുനിയേയും സഹദേവനേയും മുഖ്യ കഥാപാത്രങ്ങളാക്കി കഥയെഴുതാനുള്ള പ്രേരണ ഇതിഹാസ കഥകളോടുള്ള ഇഷ്ടം തന്നെയാണെന്നും എട്ടുവർഷത്തോളമെടുത്ത വായനകൾക്ക് ശേഷമാണ് രണ്ടായിരത്തിരണ്ടിൽ എഴുത്ത് തുടങ്ങിയതെന്നും അവർ പറഞ്ഞു.
എഴുത്തിൽ ഒരിക്കലും ഭക്തി കടന്നുവരരുത് എന്ന നിർബന്ധബുദ്ധിയോടെ യുക്തിയെ മുൻനിർത്തിയാണ് രചന നടത്തിയതെന്നും അവർ പറഞ്ഞു.
Shakuni A repressed character in Mahabharata - Sabini Vasudev
