കോഴിക്കോട്: 61ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനം പിന്നിടുമ്പോൾ പാരമ്പര്യം കാത്തുസൂക്ഷിച്ചു അർജുൻ എം കെ. ഹയർസെക്കൻഡറി വിഭാഗം നാഗസ്വരം മത്സരത്തിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ് നേടിയിരിക്കുകയാണ് ഈ മിടുക്കൻ.
കോഴിക്കോട് മോഡൽ എച്ച്എസ്എസ് വിദ്യാർത്ഥിയാണ്. ആദ്യമായാണ് കോഴിക്കോട് എച്ച്എസ്എസ് സ്കൂളിലെ പ്രതിനിധീകരിച്ചുകൊണ്ട് നാഗസ്വരം കലോത്സവത്തിൽ ഒരു മത്സരയിനമായി വന്നത്.
വടശ്ശേരി ശിവദാസൻ ഗുരുവിന്റെ കീഴിൽ കഴിഞ്ഞ മൂന്നു വർഷമായി ഗുരുവായൂർ വാദി വിദ്യാലയത്തിൽ നിന്നാണ് അർജുൻ കല അഭ്യസിച്ചത്.
നാഗസ്വരത്തിന് പുറമേ ചെണ്ട കൊട്ട്, ഓടക്കുഴൽ, തബല തുടങ്ങിയ ഇനങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്. ആറാം ക്ലാസ് വിദ്യാർത്ഥിയായ യദു കൃഷ്ണ സഹോദരനാണ്. കുഞ്ഞു സഹോദരനും ഇപ്പോഴേ കല അഭ്യസിച്ചുവരുന്നു.
അച്ഛൻ രതീഷ് കുമാർ ചെണ്ട വിദ്വാനാണ്. പാരമ്പര്യമായി അച്ഛൻറെ സഹോദരങ്ങളും മറ്റും കല അഭ്യസിച്ചു വരുന്നു. അമ്മ ശ്രുതി.
പാരമ്പര്യമായി തന്നെ കല അഭ്യസിച്ചു വരുന്ന കുടുംബത്തിൽ അർജുന്റെ ഈയൊരു നേട്ടത്തിൽ അഭിമാനിക്കുകയാണ് കുടുംബാംഗങ്ങൾ ഓരോരുത്തരും. കോഴിക്കോട് ചെറുകുളത്താണ് അർജുന്റെ വീട്.
Arjun by tradition; Brilliant success in Nagaswaram kerala-state-kalotsavam-2023