കോഴിക്കോട്: ഭക്ഷണ പെരുമയുടെ നാട്ടിലെ കലോത്സവത്തിന് ഊട്ടുപുരയിലെത്തുന്നത് ആയിരങ്ങൾ. കലോത്സവ നഗരയിലെ തിരക്ക് കാണമെങ്കിൽ ഊട്ടുപുരയിലേക്ക് വരിക. ആയിരങ്ങളാണ് കലോത്സവ നഗരിയിലെ ഭക്ഷണ കേന്ദ്രമായ ‘ഊട്ടുപുര’യിലേക്ക് എത്തുന്നത്. പൊരിവെയിലിലും ആയിരങ്ങളാണ് ഭക്ഷണത്തിനായി റോഡ് കവിയുന്ന ക്യുവിൽ നിൽക്കുന്നത്. ഇരുപത്തിഅയ്യായിരത്തിലധികം ആളുകൾ ഓരോ ദിവസവും ഉച്ചഭക്ഷണത്തിന് എത്തുന്നുണ്ടെന്നാണ് സംഘാടകർ പറയുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് വന്ന് ദിവസങ്ങളായി വിവിധ വേദിയികളിൽ മാറ്റുരയ്ക്കുന്ന മത്സരാർഥികൾക്കും അധ്യാപക മാതാപിതാക്കൾക്കും എല്ലാ നേരവും രുചികരമായ ഭക്ഷണം ഊട്ടുപുരയിൽ തയാറാണ്. മത്സരാർത്ഥികൾക്ക് പുറമെ അധ്യാപകർ, പത്രപ്രവർത്തകർ, വളണ്ടിയറ്മാർ, വിവിധ ഫോഴ്സ്കൾ തുടങ്ങി ആയിരക്കണക്കണക്കിനാളുകളാണ് ഭക്ഷണം കഴിക്കാനായി എത്തുന്നത്. രുചിഭേദങ്ങളെ ഇഷ്ടപ്പെടുന്ന കോഴിക്കോട് രുചികരമായ ഭക്ഷണത്തിന് നിരവധി ഇടങ്ങളുണ്ടെങ്കിലും ഭൂരിഭാഗമാളുകളും പാസ് ഉപയോഗിച്ച് ഭക്ഷണത്തിനായി ഊട്ടുപുരയെയാണ് ആശ്രയിക്കുന്നത്.
കഴിഞ്ഞ പതിനാറ് വർഷങ്ങളായി കലോത്സവ നഗരിയെ ഊട്ടുന്ന പഴയിടം നമ്പൂതിരിയാണ് ഇത്തവണയും ഊട്ടുപുരയുടെ അധിപൻ. ഇഡ്ഡലിയും, സാമ്പാറും, ഉപ്പുമാവും ഉൾപ്പെടുന്ന പ്രഭാത ഭക്ഷണവും, പായസമുൾപ്പെടെയുള്ള ഉച്ച ഭക്ഷണവും വൈകീട്ടുള്ള ചായയും ചെറു കടിയും രാത്രി ഭക്ഷണവുമെല്ലാം പഴയിടത്തിന്റെ നേതൃത്വത്തിലുള്ള പാചകക്കാർ ഊട്ടുപുരയിൽ ഒരുക്കുന്നു. ഓരോ ദിവസവും പഴയിടം സ്പെഷ്യൽ പായസവവും ഉച്ച ഭക്ഷണത്തിന്റെ മാറ്റ് കൂട്ടുന്നു.
അധ്യാപക സംഘടനായ KSTA നേതൃത്വത്തിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. അഞ്ഞൂറിലധികം അധ്യാപകരാണ് രണ്ടു ഷിഫ്റ്റ്കളായിലായി ഊട്ടുപുറയിലെ സംഘാടകരായി പ്രവർത്തിക്കുന്നത്. ഭക്ഷണം വിതരണം, പാർസൽ, ക്രഡ് മാനേജമെന്റ് വേസ്റ്റ് മാനേജ്മെന്റ് തുടങ്ങി നിരവധി കാര്യങ്ങളാണ് അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നത്. ഗ്രീൻ പ്രോട്ടോകോൾ ഉള്ളതിനാൽ പാർസലിൽ സാമ്പാർ ഒഴികെയുള്ള മറ്റ് വിഭവങ്ങൾ നാൽകാനാവുന്നില്ല എന്നതാണ് ഓരോയൊരു പോരായ്മയായ് ആളുകൾ പറയുന്നത്.
Thousands flock to Ootupura at Kalotsavam venues kerala-state kalotsavam 2023