കോഴിക്കോട് പിഎൻബി തട്ടിപ്പ്; നടന്നത് 21.5 കോടിയുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്

കോഴിക്കോട് പിഎൻബി തട്ടിപ്പ്; നടന്നത് 21.5 കോടിയുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്
Dec 4, 2022 02:48 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ നടന്നത് 21.5 കോടി രൂപയുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്. സ്വകാര്യ വ്യക്തികളും തട്ടിപ്പിനിരയായി. 9 സ്വകാര്യ അക്കൗണ്ടുകളിൽ നിന്നും 8 കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടപ്പെട്ടു.

അതേസമയം, കോഴിക്കോട് കോർപ്പറേഷൻ മേയർ ഭവനിൽ പ്രതിഷേധിച്ച 10 പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തു. കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയ്ക്കെതിരെയും കേസെടുത്തു. പൊതു മുതൽ നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങി വകുപ്പുകൾ ചുമത്തി. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.

മേയർ ഭവനിൽ പ്രതിപക്ഷം അതിക്രമിച്ച് കയറിയ സംഭവം അത്യന്തം അപലപനീയമെന്ന് കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് മേയർ പറഞ്ഞു. വീട്ടിനകത്ത് ബെഡ്റൂമിൽ വരെ കയറി പ്രതിഷേധിച്ചു. അത്യന്തം ലജ്ജാകരമായ പ്രവർത്തി ആണ് യുഡിഎഫ് കൺസിലാർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

ഗൂഢാലോചന ഉണ്ടോ എന്ന് അറിയില്ലെന്നും എന്നാൽ കരുതിക്കൂട്ടി വന്നതാണെന്നും മേയർ പറഞ്ഞു. നിയമപരമായി തന്നെ മുന്നോട്ട് പോകും. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിനെതിരായ സമരത്തിൽ ഒന്നിച്ച് നീങ്ങണം. യുഡിഎഫ് ഉണ്ടെങ്കിൽ അവരും വരണം. എൽഡിഎഫ് ശക്തമായ സമരപരിപാടിക്കാണ് ഒരുങ്ങുന്നത്. രണ്ടുദിവസത്തെ സാവകാശം വേണം എന്നാണ് ബാങ്ക് പറയുന്നത്.

പൂർണ്ണമായി തിരിച്ച് തരാം എന്ന് ബാങ്ക് പറഞ്ഞിട്ടുണ്ട്. അവരുടെ ഓഡിറ്റിംഗ് പൂർത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. തിങ്കളാഴ്ച പണം തന്നില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ പ്രത്യക്ഷ സമരം നടത്തും. ബാങ്ക് ശാഖകൾ ഉപരോധിക്കും. സമരത്തിന് യുഡിഎഫും ബിജെപിയും വന്നാൽ അവരെയും ഉൾക്കൊള്ളിക്കുമെന്നും അവർ പറഞ്ഞു.

Kozhikode PNB scam; Audit report says fraud of 21.5 crores took place

Next TV

Related Stories
ഉമ്മൻചാണ്ടിക്ക് ഭാര്യയും മക്കളും ചികിത്സ നിഷേധിക്കുന്നു; സഹോദരൻ അലക്സ് ചാണ്ടി രംഗത്ത്

Feb 6, 2023 03:25 PM

ഉമ്മൻചാണ്ടിക്ക് ഭാര്യയും മക്കളും ചികിത്സ നിഷേധിക്കുന്നു; സഹോദരൻ അലക്സ് ചാണ്ടി രംഗത്ത്

മൂത്ത മകൾ മറിയം ഉമ്മനും ഇളയ മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നിൽക്കുന്നതെന്നും സഹോദരൻ ആരോപിച്ചു....

Read More >>
വിൻ വിൻ W-705  ലോട്ടറി ഫലം പ്രഖ്യാപിച്ചു

Feb 6, 2023 03:23 PM

വിൻ വിൻ W-705 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-705 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു....

Read More >>
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

Feb 6, 2023 02:41 PM

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

ചി​കി​ത്സ വി​ല​യി​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി...

Read More >>
ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

Feb 6, 2023 01:50 PM

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു....

Read More >>
നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

Feb 6, 2023 01:43 PM

നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി...

Read More >>
ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

Feb 6, 2023 01:43 PM

ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

അതിന് ശേഷം ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ്...

Read More >>
Top Stories