പെരുമ്പാവൂരില്‍ സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക്

പെരുമ്പാവൂരില്‍ സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക്
Dec 2, 2022 12:49 PM | By Vyshnavy Rajan

കൊച്ചി : ആലുവ പെരുമ്പാവൂർ റോഡിൽ പോഞ്ഞാശേരിയിൽ സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക്. പോഞ്ഞാശേരി സ്വദേശിയായ ജമീലക്കാണ് പരിക്കേറ്റത്.

പെരിങ്ങോട്ടുപറമ്പിൽ മുഹമ്മദ് കുഞ്ഞിന്‍റെ ഭാര്യയാണ് ജമീല. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം നടന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചുണങ്ങുംവേലി സെന്‍റ് ജോസഫ് സ്കൂളിന്‍റെ ബസാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജമീലയെ ഇടിച്ചത്.

ബസിന് അടിയിലേക്ക് തെറിച്ച് വീണ ഇവരെ അപകടം കണ്ട് ഓടികൂടിയവരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ ജമീലയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ഓര്‍മ്മ വന്നെങ്കിലും എല്ലുകള്‍ക്ക് ഒടിവുള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ജമീല.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. അപടക ദൃശ്യങ്ങള്‍ സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി. സംഭവത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Pedestrian injured in school bus collision in Perumbavoor

Next TV

Related Stories
#arrest |യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

Apr 26, 2024 01:52 PM

#arrest |യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

സി​നി​യെ പ​യ്യാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍...

Read More >>
#kkshailaja |എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

Apr 26, 2024 01:45 PM

#kkshailaja |എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

വടകരയില്‍ പോളിങ്‌ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന്...

Read More >>
#gkrishnakumar | കേരളത്തില്‍ ഭരണവിരുദ്ധ വികാരമാണ്, അവിശ്വസനീയമായ റിസള്‍ട്ടുകള്‍ ഉണ്ടാകും  -ജി കൃഷ്ണകുമാര്‍

Apr 26, 2024 01:19 PM

#gkrishnakumar | കേരളത്തില്‍ ഭരണവിരുദ്ധ വികാരമാണ്, അവിശ്വസനീയമായ റിസള്‍ട്ടുകള്‍ ഉണ്ടാകും -ജി കൃഷ്ണകുമാര്‍

എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുന്‍കൂറായി വ്യക്തമായി തന്നെ ജനങ്ങള്‍ക്ക് ആരാണ് ഇനി കേന്ദ്രത്തില്‍ വരാന്‍ പോകുന്നതെന്ന്...

Read More >>
#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

Apr 26, 2024 01:02 PM

#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

വിദേശത്ത് നിന്ന് അവധിയിൽ വരുമ്പോൾ നാട്ടിൽ പൊതുതിരഞ്ഞെടുപ്പ്...

Read More >>
#pinarayivijayan |  ‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ’ ചോദ്യത്തോട് ക്ഷോഭിച്ച് പിണറായി വിജയൻ

Apr 26, 2024 12:39 PM

#pinarayivijayan | ‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ’ ചോദ്യത്തോട് ക്ഷോഭിച്ച് പിണറായി വിജയൻ

തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തോട് പിണറായി രൂക്ഷമായ രീതിയിലാണ്...

Read More >>
Top Stories