വിഴിഞ്ഞം സമരം; സർക്കാരിനെതിരായ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

വിഴിഞ്ഞം സമരം; സർക്കാരിനെതിരായ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ
Dec 2, 2022 08:16 AM | By Vyshnavy Rajan

തിരുവനന്തപുരം : വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംഘർഷത്തിൽ സ്വീകരിച്ച നിയമനടപടികൾ അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദികൻ ഉൾപ്പെടെ പദ്ധതി പ്രദേശത്തു അതിക്രമിച്ചു കയറിയെന്നും സംഘർഷം ഉണ്ടാക്കിയെന്നും പൊലീസിൻ്റെ സത്യവാങ്മൂലം. ലഹളയുണ്ടാക്കിയവർക്കെതിരെയും പ്രേരിപ്പിച്ചവർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. വിഷയത്തിലെ തൽസ്ഥിതി വിവരങ്ങൾ സർക്കാർ കോടതിയെ അറിയിക്കും.

അതേസമയം വിഴിഞ്ഞത്ത് 27നു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,000 പേർക്കെതിരെ കേസെടുത്തെന്നും 85 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 64 പൊലീസുകാർക്കു പരുക്കേറ്റെന്നും ചിലരുടെ പരുക്ക് ഗുരുതരമാണെന്നും വ്യക്തമാക്കി.

വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതമാണു തിരുവനന്തപുരം പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ സത്യവാങ്മൂലം നൽകിയത്. 26നു പദ്ധതി പ്രദേശത്തിന്റെ മുഖ്യ കവാടത്തിലെത്തിയ നിർമാണ കമ്പനിയുടെ വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞു.

ഫാ. യൂജിൻ, ഫാ. ഫിയോവിയൂസ് എന്നിവർ അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തു റോഡ് തടഞ്ഞു. സമീപത്തെ പള്ളികളിലെ മണി അടിച്ചു വിശ്വാസികളെ കൂട്ടി. തുടർന്നു സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടുന്ന 2,000 ആളുകൾ സംഘമായി അക്രമം നടത്തി, സത്യവാങ്മൂലത്തിൽ പറയുന്നു.

free strike; Petitions against the government in the High Court today

Next TV

Related Stories
#Cabinetdecisions | മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ; മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ക്യാബിനറ്റ് പദവി

Feb 21, 2024 04:26 PM

#Cabinetdecisions | മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ; മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ക്യാബിനറ്റ് പദവി

ഒപ്പം പൊലിസ് വകുപ്പില്‍ 190 പൊലിസ് കോണ്‍സ്റ്റബിള്‍-ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാനും...

Read More >>
#missingcase | പേട്ടയിലെ കുട്ടി ഉന്മേഷവതി; കൗണ്‍സിലിങിന് ശേഷം ഡിസ്ചാര്‍ജ്

Feb 21, 2024 04:18 PM

#missingcase | പേട്ടയിലെ കുട്ടി ഉന്മേഷവതി; കൗണ്‍സിലിങിന് ശേഷം ഡിസ്ചാര്‍ജ്

കുട്ടിക്ക് കൗണ്‍സിലിങ് നല്‍കാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ എസ്എടിയിലെത്തിയിട്ടുണ്ട്. കൗണ്‍സിലിങിന് ശേഷമാകും...

Read More >>
#fire  |ഗ്യാസ് സിലിണ്ടറിൽനിന്ന്​ തീ പടർന്ന് വീട് കത്തിനശിച്ചു

Feb 21, 2024 03:54 PM

#fire |ഗ്യാസ് സിലിണ്ടറിൽനിന്ന്​ തീ പടർന്ന് വീട് കത്തിനശിച്ചു

രാ​വി​ലെ ആ​ഹാ​രം പാ​കം​ചെ​യ്യു​ന്ന​തി​നി​ടെ, അ​പ്ര​തീ​ക്ഷി​ത​മാ​യി സി​ല​ണ്ട​റി​ൽ​നി​ന്ന്​ തീ​യു​ണ്ടാ​കു​ക​യും സ​മീ​പ​ത്തു​കി​ട​ന്ന...

Read More >>
#arrest |   ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസ്; നാല്  പേർ  അറസ്റ്റിൽ

Feb 21, 2024 03:43 PM

#arrest | ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസ്; നാല് പേർ അറസ്റ്റിൽ

ലോട്ടറി വില്‍പനക്കാരനായിരുന്ന അജയ് രാജിനെ സെപ്റ്റംബര്‍ 16 നായിരുന്നു തൂങ്ങിമരിച്ച നിലയിൽ...

Read More >>
#KSurendran |പട്ടികജാതിക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായതില്‍ അഭിമാനം, ഇനിയും തുടരും -  കെ സുരേന്ദ്രന്‍

Feb 21, 2024 03:23 PM

#KSurendran |പട്ടികജാതിക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായതില്‍ അഭിമാനം, ഇനിയും തുടരും - കെ സുരേന്ദ്രന്‍

പ്രമുഖരായ എസ്‌സി-എസ്ടി നേതാക്കള്‍ ഞങ്ങള്‍ക്കൊപ്പം വരുന്നതിലുള്ള വേവലാതിയാണ് ചിലര്‍ക്ക്....

Read More >>
Top Stories