ഒമ്പതു വയസുകാരി കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ

ഒമ്പതു വയസുകാരി കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ
Dec 1, 2022 07:13 AM | By Susmitha Surendran

ജയ്പൂർ: രാജസ്ഥാനിൽ ഒമ്പത് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശ്രീ ​ഗം​ഗാന​ഗർ ജില്ലയിലാണ് സംഭവം. മരണം ഉറപ്പാക്കാൻ തലയിൽ ഇഷ്ടികകൊണ്ട് അടിച്ചതായും പൊലീസ് പറഞ്ഞു. മരണത്തിന് മുമ്പ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിരിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

നായക് സമുദായക്കാരിയായ പെൺകുട്ടിയെ ചൊവ്വാഴ്ചയാണ് കാണാതായത്. അവൾക്കായി ഒരാൾ ഒരു പാക്കറ്റ് ചിപ്സ് വാങ്ങിയതായും അയാൾക്കൊപ്പം പെൺകുട്ടി ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതായാണ് സംശയിക്കുന്നതെന്നും പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ്മ പറഞ്ഞു. പെൺകുട്ടിയെ ആദ്യം തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രഥമദൃഷ്ട്യാ തോന്നുന്നത്.

തുടർന്ന് പ്രതികൾ ഇഷ്ടികകൊണ്ട് മർദ്ദിച്ചു. അവളുടെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പെൺകുട്ടിക്ക് അറിയാമായിരുന്നിരിക്കണം എന്നാണ് സൂചനകൾ വെളിപ്പെടുത്തുന്നത്. അവൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ ഇല്ലയോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകും.

പൊലീസ് കൂട്ടിച്ചേർത്തു. വിവരം ലഭിച്ചയുടൻ എസ്പി ആനന്ദ് ശർമ, ഡെപ്യൂട്ടി ഭൻവർലാൽ, സ്റ്റേഷൻ ഹൗസ് ഓഫീസർ തേജ്വന്ത് സിങ് എന്നിവരുൾപ്പെടെ പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ നിരവധി പൊലീസ് സംഘങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ അച്ഛൻ കൂലിപ്പണിക്കാരനാണ്. ദമ്പതികളുടെ ഏക മകളായിരുന്നു മരിച്ച പെൺകുട്ടി. കുട്ടിക്കായി ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് അയൽവാസികൾ പറഞ്ഞു. തുടരന്വേഷണം പുരോ​ഗമിക്കുകയാണ്.

A nine-year-old girl was strangled to death

Next TV

Related Stories
#CVAnandaBose | നുണ പരിശോധനയ്ക്ക് തയ്യാറെന്ന് പരാതി നല്‍കിയ യുവതി, ഗവര്‍ണ്ണര്‍ ആനന്ദബോസിന് സിപിഎം പിന്തുണ

May 6, 2024 08:48 PM

#CVAnandaBose | നുണ പരിശോധനയ്ക്ക് തയ്യാറെന്ന് പരാതി നല്‍കിയ യുവതി, ഗവര്‍ണ്ണര്‍ ആനന്ദബോസിന് സിപിഎം പിന്തുണ

സഹകരിക്കേണ്ടെന്ന ഗവര്‍ണ്ണറുടെ കത്ത് ഉത്തരവിന് സമാനമായാണ് പരിഗണിക്കുന്നതെന്ന് രാജ് ഭവന്‍ വൃത്തങ്ങള്‍...

Read More >>
#VinaiKumarSaxena | അരവിന്ദ് കെജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌ത് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍

May 6, 2024 08:40 PM

#VinaiKumarSaxena | അരവിന്ദ് കെജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌ത് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍

പരാതിയുടെ ഭാഗമായി കൈമാറിയ ഇലക്ട്രോണിക് തെളിവുകളില്‍ ഫൊറന്‍സിക് പരിശോധനയടക്കം വി.കെ. സക്‌സേന ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്...

Read More >>
#aarahim |അവധിക്കാലത്ത് ട്രെയിനുകൾ റദ്ദാക്കുന്ന നടപടി പുന:പരിശോധിക്കണമെന്ന് എ.എ. റഹീം എം.പി

May 6, 2024 08:13 PM

#aarahim |അവധിക്കാലത്ത് ട്രെയിനുകൾ റദ്ദാക്കുന്ന നടപടി പുന:പരിശോധിക്കണമെന്ന് എ.എ. റഹീം എം.പി

റദ്ദാക്കിയ ട്രെയിനുകൾക്ക് പകരമായി ഉടൻ തന്നെ സജീകരണങ്ങൾ നടപ്പാക്കണം. ബുക്ക് ചെയ്ത എല്ലാവർക്കും യാത്ര...

Read More >>
#rain |കൊടും ചൂടിൽ നിന്ന് അല്പം ആശ്വാസം; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

May 6, 2024 07:37 PM

#rain |കൊടും ചൂടിൽ നിന്ന് അല്പം ആശ്വാസം; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മെയ് 10 വരെ ഇടിമിന്നലോടും ശക്തമായ കാറ്റിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

Read More >>
#Complaint | പതിനഞ്ച് വയസുകാരനെ തട്ടിക്കൊണ്ട് പോയി, തോക്കിന്‍ മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി

May 6, 2024 05:50 PM

#Complaint | പതിനഞ്ച് വയസുകാരനെ തട്ടിക്കൊണ്ട് പോയി, തോക്കിന്‍ മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി

പിന്നീട് ഇവര്‍ മൂവരും ചേര്‍ന്ന് ആണ്‍കുട്ടിയെ ഗോപാൽപൂരിലേക്ക് കൊണ്ട് വരികയും അവിടെ വച്ച് കൊഡ്വാട്ടണ്ട് സ്വദേശിയായ പെൺകുട്ടിയെ കൊണ്ട്...

Read More >>
Top Stories