#Complaint | പതിനഞ്ച് വയസുകാരനെ തട്ടിക്കൊണ്ട് പോയി, തോക്കിന്‍ മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി

#Complaint | പതിനഞ്ച് വയസുകാരനെ തട്ടിക്കൊണ്ട് പോയി, തോക്കിന്‍ മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി
May 6, 2024 05:50 PM | By VIPIN P V

(truevisionnews.com) ബിഹാറിലെ ഗോപാൽപൂരിലാണ് വ്യത്യസ്തമായൊരു തട്ടിക്കൊണ്ട് പോകല്‍ ശ്രമം നടന്നത്.

വധുവിന്‍റെ ബന്ധുക്കള്‍ 15 വയസുള്ള ജമുയി ജില്ലക്കാരനായ കൌമാരക്കാരനെയാണ് വിവാഹത്തിന് നിര്‍ബന്ധിച്ചത്. കൗമാരക്കാരനെ കൊണ്ട് അവനെക്കാള്‍ പ്രായമുള്ള ഒരു യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.

സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെയാണ് വിഷയം പുറത്ത് അറിഞ്ഞത്. വീഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കൗമാരക്കാരനെ ഒരു കൂട്ടം ആളുകള്‍ വളയുന്നതും വധുവിന് സിന്ദൂരം ചാര്‍ത്താന്‍ നിര്‍ബന്ധിക്കുന്നതുമായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ കൗമാരക്കാരന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു. ഇതിന് പിന്നാലെ ആള്‍ക്കൂട്ടം കൗമാരക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. 

കൗമാരക്കാരന്‍റെ ബന്ധുക്കളുടെ പരാതിയില്‍ ഖൈറ പോലീസ് കേസെടുത്തു. ഗോപാൽപൂർ സ്വദേശി ഗനൗരി ഠാക്കൂറും മറ്റ് മൂന്ന് പേരും ചേർന്നാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലമായി വിവാഹം കഴിപ്പിച്ചെന്ന് ഖൈറ പോലീസ് പറയുന്നു.

എന്നാല്‍, സാധാരണയില്‍ നിന്നും വ്യത്യസ്തമായി, ജോലിയില്ലാത്ത കൗമാരക്കാരനെ എന്തിന് തട്ടിക്കൊണ്ട് പോയി എന്നതിന് പോലീസിന് വിശദീകരണമില്ല.

ഗനൗരി താക്കൂറും മൂന്ന് കൂട്ടാളികളും കൂടി വീട്ടിലെത്തി മകൻ രാംബാലക് കുമാറിനെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് ദാബിൽ നിവാസിയായ ലക്ഷ്മി താക്കൂർ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്നീട് ഇവര്‍ മൂവരും ചേര്‍ന്ന് ആണ്‍കുട്ടിയെ ഗോപാൽപൂരിലേക്ക് കൊണ്ട് വരികയും അവിടെ വച്ച് കൊഡ്വാട്ടണ്ട് സ്വദേശിയായ പെൺകുട്ടിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം സമാനമായ ഒരു ഡസനോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം റവന്യു ഉദ്യോഗസ്ഥനായ റിന്‍റു കുമാർ ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന് വിവാഹം കഴിച്ചത് വലിയ വാര്‍ത്തായായിരുന്നു.

സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020 ജനുവരി മുതൽ നവംബർ വരെ 7,194 നിർബന്ധിത വിവാഹ കേസുകളും 2019-ൽ 10,925-ഉം 2018-ൽ 10,310-ഉം 2017-ൽ 8,972-ഉം നിർബന്ധിത വിവാഹ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ കണക്കുകളെക്കാള്‍ ഇരട്ടിയാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

#Complaint #year-#old #boy #beaten, #gun #married

Next TV

Related Stories
#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

May 19, 2024 07:56 AM

#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ...

Read More >>
#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

May 19, 2024 06:21 AM

#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

പുണെ - ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ...

Read More >>
#election | തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

May 18, 2024 10:06 PM

#election | തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ച്ച് മുതല്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും പിടിച്ചെടുത്തത് 8,889 കോടി മൂല്യമുള്ള പണവും...

Read More >>
#complaint | 'ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികൾ', കനയ്യയെ മര്‍ദ്ദിച്ചതിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

May 18, 2024 09:32 PM

#complaint | 'ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികൾ', കനയ്യയെ മര്‍ദ്ദിച്ചതിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

സഹതാപത്തിലൂടെ വോട്ട് നേടാനുള്ള കനയ്യയുടെ അടവാണെന്നും ബിജെപി നേതാക്കൾ വിമര്‍ശിച്ചു. കനയ്യയെ മർദിച്ച രണ്ടു യുവാക്കളും ആശുപത്രിയിൽ...

Read More >>
#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

May 18, 2024 09:05 PM

#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

ഹാസൻ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയ സിറ്റിങ് എം.പി പ്രജ്വൽ കഴിഞ്ഞ മാസം 26ന് തിരഞ്ഞെടുപ്പ് നടന്നതിനെത്തുടർന്ന് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്...

Read More >>
#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

May 18, 2024 08:23 PM

#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

ഞങ്ങളെ ജയിലിൽ അടച്ച് ആംആദ്മി പാർട്ടിയെ തകർക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും കെജ്‌രിവാൾ...

Read More >>
Top Stories