സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണി; ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണി; ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
Nov 30, 2022 02:53 PM | By Vyshnavy Rajan

അമ്പലപ്പുഴ : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് തെക്കേയറ്റത്ത്​ വീട്ടിൽ വസുമതിയാണ് (70) മരിച്ചത്.

2016 -ൽ സ്വകാര്യ ബാങ്കിന്‍റെ ആലപ്പുഴ ശാഖയിൽ നിന്ന് 2.5 ലക്ഷം രൂപ വീട് നിർമ്മാണത്തിന് ഇവർ വായ്പയെടുത്തിരുന്നു. പിന്നീട് പലപ്പോഴായി 1.3 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. മുതലും പലിശയും ചേർത്ത് അഞ്ച് ലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാട്ടി ബാങ്ക് ജീവനക്കാർ ആഴ്ചകൾക്ക് മുമ്പ് വീട്ടിലെത്തി.

ഇതേ തുടർന്ന്, വസുമതി ഏറെ മാനസിക വിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഏതാനും ദിവസം മുമ്പ് ബാങ്ക് ജീവനക്കാർ വീണ്ടും ഇവരുടെ വീട്ടിലെത്തുകയും ഉടൻ പണം അടച്ചില്ലെങ്കിൽ വസുമതിയുടെ പേരിലുള്ള രണ്ടേകാൽ സെന്‍റും സ്ഥലവും മകന്‍റെയും മരുമകളുടെയും പേരിലുള്ള മൂന്ന് സെന്‍റും ഉൾപ്പെടെ അഞ്ചേകാൽ സെന്‍റ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന് ഭീഷണി മുഴക്കി.

പിന്നീട് പലപ്പോഴായി ആറ് തവണയോളം ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബാങ്ക് ജീവനക്കാർ മടങ്ങിയതിന് പിന്നാലെ മ​ണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വസുമതിയെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ട് വീട്ടിലെത്തിയ ഇവർ ഇന്നലെയോടെ മരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Threat of confiscation of private money transfer institution; Housewife who attempted suicide died

Next TV

Related Stories
ഉമ്മൻചാണ്ടിക്ക് ഭാര്യയും മക്കളും ചികിത്സ നിഷേധിക്കുന്നു; സഹോദരൻ അലക്സ് ചാണ്ടി രംഗത്ത്

Feb 6, 2023 03:25 PM

ഉമ്മൻചാണ്ടിക്ക് ഭാര്യയും മക്കളും ചികിത്സ നിഷേധിക്കുന്നു; സഹോദരൻ അലക്സ് ചാണ്ടി രംഗത്ത്

മൂത്ത മകൾ മറിയം ഉമ്മനും ഇളയ മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നിൽക്കുന്നതെന്നും സഹോദരൻ ആരോപിച്ചു....

Read More >>
വിൻ വിൻ W-705  ലോട്ടറി ഫലം പ്രഖ്യാപിച്ചു

Feb 6, 2023 03:23 PM

വിൻ വിൻ W-705 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-705 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു....

Read More >>
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

Feb 6, 2023 02:41 PM

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

ചി​കി​ത്സ വി​ല​യി​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി...

Read More >>
ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

Feb 6, 2023 01:50 PM

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു....

Read More >>
നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

Feb 6, 2023 01:43 PM

നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി...

Read More >>
ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

Feb 6, 2023 01:43 PM

ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

അതിന് ശേഷം ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ്...

Read More >>
Top Stories