ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ എം വി ഐ അറസ്റ്റില്‍

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ എം വി ഐ അറസ്റ്റില്‍
Nov 30, 2022 12:55 PM | By Vyshnavy Rajan

മലപ്പുറം : ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഒളിവിലായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ സി ബിജു അറസ്റ്റില്‍. മലപ്പുറം ആര്‍ ടി ഒ ഓഫീസിലെ എം വി ഐ മഞ്ചേരി കാരക്കുന്ന് സ്വദേശി സി ബിജുവാണ് പിടിയിലായത്.

വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ നിന്ന് മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നവംബര്‍ 17 -ന് നാല് ചക്ര വാഹന ലൈസന്‍സിനുള്ള റോഡ് ടെസ്റ്റിനിടെ വി ബിജു, അപമര്യാതയായി പെരുമാറിയെന്നും ശരീരത്തില്‍ കയറിപ്പിടിച്ചെന്നും കാട്ടി യുവതി കഴിഞ്ഞ 24 -ന് ആണ് മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഇതേത്തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പരാതി ഉയര്‍ന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ്‌ ചെയ്തു. പൊലീസ് കേസെടുത്തതോടെ ബിജു ഫോണ്‍ സ്വച്ച് ഓഫ്‌ ചെയ്ത് ഒളിവില്‍ പോയി.

തിങ്കളാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയിലെ റിസോട്ടില്‍ നിന്ന് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു. മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയതായി വനിതാ സ്‌റ്റേഷന്‍ എസ്‌ ഐ പി കെ സന്ധ്യാ ദേവി പറഞ്ഞു.

MVI arrested for misbehaving with young woman during driving test

Next TV

Related Stories
#deliverydeath | പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം;  നയാസ് മണരവിവരം മറച്ചുവച്ചെന്ന് മരിച്ച ഷെമീറയുടെ പിതാവ്

Feb 21, 2024 05:33 PM

#deliverydeath | പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസ് മണരവിവരം മറച്ചുവച്ചെന്ന് മരിച്ച ഷെമീറയുടെ പിതാവ്

പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്ന് ഷെമീറയുടെ സഹോദരിയും പറയുന്നു....

Read More >>
#ksurendran | ഗാനത്തിൽ കേന്ദ്ര വിമർശനം കടന്നുകൂടി; കെ സുരേന്ദ്രന്റെ പദയാത്രയുടെ പ്രചാരണഗാനം പിൻവലിച്ചു

Feb 21, 2024 05:28 PM

#ksurendran | ഗാനത്തിൽ കേന്ദ്ര വിമർശനം കടന്നുകൂടി; കെ സുരേന്ദ്രന്റെ പദയാത്രയുടെ പ്രചാരണഗാനം പിൻവലിച്ചു

യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കിലൂടെ വീഡിയോ ഗാനം പുറത്ത്...

Read More >>
#fire  | പത്തനംതിട്ടയിൽ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

Feb 21, 2024 05:04 PM

#fire | പത്തനംതിട്ടയിൽ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

അടൂർ ഷോറൂമിലെ ജീവനക്കാർ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ വാഹനമാണ് തീ പിടിച്ചത്....

Read More >>
#accident | കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

Feb 21, 2024 04:46 PM

#accident | കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

ഇടിച്ച സ്ഥലത്ത് നിന്നും 15 മീറ്ററോളം മുൻപോട്ട് നീങ്ങിയാണ് ബസ് നിന്നത്....

Read More >>
#LokSabhaelections |വടകരയിൽ കെകെ ശൈലജ, മലപ്പുറത്തും പൊന്നാനിയിലും സർപ്രൈസ്; കരുത്തരെ ഇറക്കി സിപിഎം, അന്തിമ സ്ഥാനാർത്ഥി പട്ടികയായി

Feb 21, 2024 04:38 PM

#LokSabhaelections |വടകരയിൽ കെകെ ശൈലജ, മലപ്പുറത്തും പൊന്നാനിയിലും സർപ്രൈസ്; കരുത്തരെ ഇറക്കി സിപിഎം, അന്തിമ സ്ഥാനാർത്ഥി പട്ടികയായി

സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടികയായത്....

Read More >>
Top Stories