സഹോദരി മരിച്ച വിവരം അറിഞ്ഞ് സഹോദരനും മരിച്ചു

സഹോദരി മരിച്ച വിവരം അറിഞ്ഞ് സഹോദരനും മരിച്ചു
Nov 29, 2022 09:21 PM | By Vyshnavy Rajan

ആലപ്പുഴ : സഹോദരി മരിച്ച വിവരം അറിഞ്ഞ് സഹോദരനും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നരിയനയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സീനത്ത് (62), സഹോദരൻ പൊന്നാട് നടുവത്തേഴത്ത് പുത്തൻപറമ്പിൽ ഹംസ (73) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സീനത്ത് മരിച്ചത്. വിവരമറിഞ്ഞ് ഹംസ കുടുംബത്തോടൊപ്പം സീനത്തിന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ ദേഹാസാസ്ഥ്യം ഉണ്ടാവുകയും പുലർച്ചെ 12.30 ഓടെ അദ്ദേഹവും മരണപ്പെടുകയായിരുന്നു. ഹംസ വീടിനോട് ചേർന്ന് ചായക്കട നടത്തുകയായിരുന്നു. ഇരുവരും അടുത്തടുത്താണ് താമസിച്ചിരുന്നത്.

സീനത്തിന്റെ മക്കൾ: ഹന്നത്ത്, നുസ്രത്ത്. മരുമക്കൾ: അൻസർ, മൻസൂർ. ആസിയ ബീവിയാണ് ഹംസയുടെ ഭാര്യ. മക്കൾ: നജുമുദ്ദീൻ, അൻസാരി, പരേതയായ നജ്മ. മരുമക്കൾ: നിഷ, ഷഹീറ, ഷംസുദ്ദീൻ. സീനത്തിന്റെ ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 നും ഹംസയുടെത് 11 നും പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ നടന്നു.

Brother also died after learning about his sister's death

Next TV

Related Stories
#MMukesh |'ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്, ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്' - എം മുകേഷ്

Apr 26, 2024 10:01 AM

#MMukesh |'ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്, ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്' - എം മുകേഷ്

ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്. വൻ ഭൂരിപക്ഷത്തിൽ...

Read More >>
#death | ആദ്യം വോട്ട് ചെയ്തു, പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 09:55 AM

#death | ആദ്യം വോട്ട് ചെയ്തു, പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു

നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ...

Read More >>
#vmuraleedharan |കേരളത്തില്‍ പുതുചരിത്രം രചിക്കുന്ന തെരഞ്ഞെടുപ്പായി ഇത് മാറും - വി.മുരളീധരന്‍

Apr 26, 2024 09:45 AM

#vmuraleedharan |കേരളത്തില്‍ പുതുചരിത്രം രചിക്കുന്ന തെരഞ്ഞെടുപ്പായി ഇത് മാറും - വി.മുരളീധരന്‍

എല്‍ഡിഎഫിനെതിരായി വിധി എഴുതുമ്പോള്‍ ദേശീയ തലത്തില്‍ അവരുടെ സഖ്യകക്ഷിയായിട്ടുള്ള കോണ്‍ഗ്രസിന് വോട്ടുചെയ്തല്ല ജനവികാരം...

Read More >>
#doublevote |  ഇരട്ട വോട്ട് പിടികൂടി; വിരലിൽ പൂർണമായും മായാത്ത നിലയിൽ മഷിയുമായി വോട്ടുചെയ്യാനെത്തി യുവതി

Apr 26, 2024 09:39 AM

#doublevote | ഇരട്ട വോട്ട് പിടികൂടി; വിരലിൽ പൂർണമായും മായാത്ത നിലയിൽ മഷിയുമായി വോട്ടുചെയ്യാനെത്തി യുവതി

തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായാത്ത നിലയിലാണ്...

Read More >>
 #KMuraleedharan | ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍

Apr 26, 2024 09:38 AM

#KMuraleedharan | ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍

സ്വന്തം പേരിലുള്ള ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായിക്ക് ഊരാനും കോണ്‍ഗ്രസിനെ പൊളിക്കനും പറ്റുമെന്നാണ് ധാരണയെന്നും മുരളീധരന്‍...

Read More >>
Top Stories