സിറ്റി ഉപജില്ല മുന്നിൽ; ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ കൊടുവള്ളി രണ്ടും കൊയിലാണ്ടി മൂന്നും സ്ഥാനത്ത്

സിറ്റി ഉപജില്ല മുന്നിൽ; ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ കൊടുവള്ളി രണ്ടും കൊയിലാണ്ടി മൂന്നും  സ്ഥാനത്ത്
Nov 28, 2022 10:11 PM | By Susmitha Surendran

 വടകര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ സ്റ്റേജ് ഇനങ്ങൾ ആരംഭിച്ച ആദ്യ ദിനം 253 പോയിൻ്റുകളുമായി കോഴിക്കോട് സിറ്റി ഉപജില്ല മുന്നിട്ടു നിൽക്കുന്നു.

236 പോയിൻ്റുകളുമായി കൊടുവള്ളി ഉപജില്ല രണ്ടാം സ്ഥാനത്തും 230 പോയിൻ്റുമായി കൊയിലാണ്ടി ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. 220 പോയിൻ്റുകളുമായി മുക്കം ഉപജില്ലയും ബാലുശ്ശേരി ഉപജില്ലയും തൊട്ടുപിറകിലുണ്ട്.

സ്കൂളുകളിൽ 80 പോയിൻ്റുകളുമായി ചേവായൂർ ഉപജില്ലയിലെ സിൽവർ ഹിൽസ് ഹയർ സെക്കൻ്ററി സ്കൂളാണ് മുന്നിലുള്ളത്. 78 പോയിൻ്റുമായി തോടന്നൂർ ഉപജില്ലയിലെ മേമുണ്ട ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാം സ്ഥാനത്തും 70 പോയിൻ്റോടെ കൊടുവള്ളി ഉപജില്ലയിലെ മടവൂർ ചക്കാലക്കൽ ഹൈസ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്.

67 പോയിൻ്റ് നേടിയ പേരാമ്പ്ര ഉപജില്ലയിലെ പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളും 63 പോയിൻ്റുകളോടെ കൊയിലാണ്ടി ഉപജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളും 58 പോയിൻ്റുകളോടെ കുന്നുമ്മൽ ഉപജില്ലയിലെ വട്ടോളി നാഷണൽ ഹയർ സെക്കൻ്ററി സ്കൂളും തൊട്ട് പിന്നിലുണ്ട്.

പ്രതീക്ഷിച്ചതിലും വൈകിയാണ് പല മത്സരങ്ങളും ആരംഭിച്ചതെന്നതും മത്സര വേദികളിൽ മത്സരങ്ങൾക്കിടയിലെ സമയ നിഷ്ഠ പാലിക്കാൻ കഴിയാതിരുന്നതുമാണ് പല ഫലപ്രഖ്യാപനങ്ങളും വൈകാൻ കാരണമായത്.

City Upazila ahead; In the district school arts festival, Koduvalli is second and Koilandi is third

Next TV

Related Stories
ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

Feb 6, 2023 01:50 PM

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു....

Read More >>
നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

Feb 6, 2023 01:43 PM

നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി...

Read More >>
ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

Feb 6, 2023 01:43 PM

ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

അതിന് ശേഷം ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ്...

Read More >>
പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

Feb 6, 2023 01:22 PM

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തൃശൂരിൽ...

Read More >>
ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

Feb 6, 2023 12:33 PM

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമണം...

Read More >>
‘ഒരു മകൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദന’; ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വിഡിയോ

Feb 6, 2023 12:11 PM

‘ഒരു മകൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദന’; ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വിഡിയോ

‘അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാൻ. കേരള സമൂഹത്തിൽ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ’ ചാണ്ടി ഉമ്മൻ...

Read More >>
Top Stories