ഇന്നലെ വാട്സാപ്പിന്റെ പ്രവർത്തനം നിലച്ച സംഭവം; കാരണം...

 ഇന്നലെ വാട്സാപ്പിന്റെ പ്രവർത്തനം നിലച്ച സംഭവം; കാരണം...
Oct 26, 2022 03:35 PM | By Vyshnavy Rajan

ന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി ഇന്നലെ വാട്സാപ്പിന്റെ പ്രവർത്തനം നിലച്ചു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് രണ്ട് മണിക്കൂറോളം ആപ്പും വെബ് ക്ലയന്റുകളും പ്രവർത്തനരഹിതമായിരുന്നു.

തകരാർ കാരണം, ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനോ വാട്സാപ്പ് ഓഡിയോ, വീഡിയോ കോൾ പോലുള്ള സേവനങ്ങൾ ഉപയോഗിക്കാനോ കഴിഞ്ഞില്ല. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് അതിന്റെ സേവനങ്ങൾ ലോകമെമ്പാടും നിലച്ചത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ്.

“ഞങ്ങളുടെ ഭാഗത്തെ സാങ്കേതിക പിഴവിന്റെ ഫലമാണ് ഹ്രസ്വമായ തടസ്സം നേരിട്ടത്. പ്രശ്നം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ ടെക്കിന് നൽകിയ പ്രസ്താവനയിലാണ് കമ്പനി വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ വിശദാംശങ്ങൾ കമ്പനി ഇതേകുറിച്ച് നൽകിയിട്ടില്ല.

എന്താണ് “സാങ്കേതിക പിശക്” എന്നതിനും കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. ആറുവർഷം മുമ്പ് ഒരു ഒക്ടോബറിലാണ് ഇതുപോലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വാട്സാപ്പ് നിലച്ചത്. ഡിഎൻഎസ് (ഡൊമെയ്‌ൻ നെയിം സിസ്റ്റം) സംബന്ധമായ പ്രശ്‌നം കാരണം തങ്ങളുടെ സേവനങ്ങൾ മുടങ്ങിയതെന്ന് ആ സമയത്ത് കമ്പനി വ്യക്തമാക്കിയിരുന്നു. മെറ്റാ ഒരു ബ്ലോഗ് ഇതേകുറിച്ച് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

“ഞങ്ങളുടെ ഡാറ്റാ സെന്ററുകൾക്കിടയിൽ നെറ്റ്‌വർക്ക് ട്രാഫിക്കിനെ ഏകോപിപ്പിക്കുന്ന ബാക്ക്‌ബോൺ റൂട്ടറുകളിലെ കോൺഫിഗറേഷൻ മാറ്റങ്ങൾളാണ് വാട്സാപ്പിന്റെ ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്ന പ്രശ്‌നങ്ങൾക്ക് കാരണമായി എന്ന് ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീമുകൾ മനസ്സിലാക്കി”.

കമ്പനിയിൽ നിന്നുള്ള കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെങ്കിലും, നിലവിലെ തടസ്സം സമാനമായ ഒരു പ്രശ്നത്തിന്റെ ഫലമാകാം എന്നാണ് സൂചന. ഒക്‌ടോബർ 25-ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12:30-നാണ് തകരാർ സംഭവിച്ചത്. ഉച്ചയ്ക്ക് 2:30-ഓടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു.

ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ, വാട്സാപ്പ് ഉപയോക്താക്കൾക്ക് സന്ദേശങ്ങളും മീഡിയ ഫയലുകളും അയയ്‌ക്കാനും സ്വീകരിക്കാനും കഴിഞ്ഞില്ല. ഉപയോക്താക്കൾക്ക് ഫോൺ കോളുകളും വീഡിയോ കോളുകളും ചെയ്യാൻ കഴിഞ്ഞില്ല. മറുവശത്ത്, വാട്സാപ്പ് പ്രവർത്തനം നിലച്ചപ്പോഴും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയെ ഇത് ബാധിക്കുന്നില്ലായിരുന്നു.

The incident of WhatsApp stopped working yesterday; the reason...

Next TV

Related Stories
#Google | ജിമെയിൽ നിർത്തലാക്കുമോ? സത്യാവസ്ഥ വ്യക്തമാക്കി ​ഗൂ​ഗിൾ

Feb 24, 2024 12:16 PM

#Google | ജിമെയിൽ നിർത്തലാക്കുമോ? സത്യാവസ്ഥ വ്യക്തമാക്കി ​ഗൂ​ഗിൾ

ലോകമെമ്പാടുമുള്ള ആളുകൾ ഉപയോ​ഗിക്കുന്ന ജിമെയിൽ അതിൻ്റെ...

Read More >>
#MVD | വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് 'ആപ്പു'മായി മോട്ടോര്‍ വാഹനവകുപ്പ്; വ്യാജന്‍മാര്‍ക്ക് പിടിവീഴും

Feb 20, 2024 01:31 PM

#MVD | വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് 'ആപ്പു'മായി മോട്ടോര്‍ വാഹനവകുപ്പ്; വ്യാജന്‍മാര്‍ക്ക് പിടിവീഴും

ആപ്പിന്റെ ലഭ്യതയനുസരിച്ച് അതത് സംസ്ഥാനങ്ങള്‍ ഉപയോഗിക്കുകയാണ്...

Read More >>
#ISRO | ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന് ഐ എസ് ആർ ഒ

Feb 17, 2024 07:37 PM

#ISRO | ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന് ഐ എസ് ആർ ഒ

കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങൾ തുടങ്ങിയവ മനസിലാക്കാനും ഇന്‍സാറ്റ്...

Read More >>
#Signgoogle |അടിമുടി മാറ്റം: പുതിയ മുഖവുമായി 'സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍'

Feb 14, 2024 03:12 PM

#Signgoogle |അടിമുടി മാറ്റം: പുതിയ മുഖവുമായി 'സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍'

'സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍' ഫീച്ചര്‍ ഉപയോഗിച്ച് ഒരു വെബ്സൈറ്റിലോ ആപ്പിലോ പുതിയ അക്കൗണ്ട് നിര്‍മിക്കുന്നതിനായി വേണ്ടി വരുന്ന സമയം...

Read More >>
#wifipark | സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് കോഴിക്കോട്; ദിവസവും 500 പേര്‍ക്ക് ഹെെ സ്പീഡ് സൗജന്യ ഡാറ്റ

Feb 11, 2024 10:17 PM

#wifipark | സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് കോഴിക്കോട്; ദിവസവും 500 പേര്‍ക്ക് ഹെെ സ്പീഡ് സൗജന്യ ഡാറ്റ

ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ...

Read More >>
#sunspot |കോഴിക്കോട് അതിഭീമമായ സൂര്യകളങ്കം വീണ്ടും; ഭൂമിയുടെ 15 മടങ്ങ് വലുപ്പം

Feb 11, 2024 10:02 AM

#sunspot |കോഴിക്കോട് അതിഭീമമായ സൂര്യകളങ്കം വീണ്ടും; ഭൂമിയുടെ 15 മടങ്ങ് വലുപ്പം

എആർ 3576 എന്ന പേരിലറിയപ്പെട്ടുന്ന ഈ സൂര്യകളങ്കത്തിനു ഭൂമിയുടെ 15 മടങ്ങെങ്കിലും വലുപ്പം കാണുമെന്ന് കരുതപ്പെടുന്നു....

Read More >>
Top Stories