മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശം; കെ മുരളീധരന്‍ എംപിക്കെതിരെ ക്കേസ്

മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശം; കെ മുരളീധരന്‍ എംപിക്കെതിരെ ക്കേസ്
Oct 26, 2021 04:58 PM | By Vyshnavy Rajan

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറഷേന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ കെ മുരളീധരന്‍ എംപിക്കെതിരെ കേസെടുത്തു. മേയറുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസെടുത്തത്. നിയമോപദേശം തേടിയ ശേഷം ഐപിസി 354 എ, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

നികുതി വെട്ടിപ്പില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കോര്‍പറേഷനുമുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയാണ് കെ മുരളീധരന്‍ എംപി മേയര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് മേയര്‍ മ്യൂസിയം പൊലീസിനെ സമീപിച്ചിരുന്നു.

കെ മുരളീധരന്‍ എംപിയുടെ വിവാദപരാമര്‍ശം

‘ കാണാന്‍ നല്ല സൗന്ദര്യം ഒക്കെയുണ്ട് ശരിയാ… പക്ഷെ വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയ്ത മഴയത്ത് മാത്രം കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും. ഇത്തരത്തില്‍ നിരവധിപേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഇങ്ങനെ പോവുകയാണെങ്കില്‍ മേയറെ നോക്കി കനക സിംഹാസനത്തില്‍ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും.’

അതിനിടെ തന്റെ പ്രസ്താവന മേയര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കെ.മുരളീധരന്‍ പറഞ്ഞു. തന്റെ ഒരു പ്രസ്താവനയും സത്രീകളെ വേദനിപ്പിക്കരുതെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍ മേയറുടെ പക്വതക്കുറവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും കെ. മുരളീധരന്‍ പ്രതികരിച്ചു.

Controversial reference to Mayor Arya Rajendran; Case against K Muraleedharan MP

Next TV

Related Stories
 #KKRama |വടകരയില്‍ പോളിങ് മന്ദഗതിയില്‍; മണിക്കൂറുകള്‍ നീണ്ട ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

Apr 26, 2024 03:02 PM

#KKRama |വടകരയില്‍ പോളിങ് മന്ദഗതിയില്‍; മണിക്കൂറുകള്‍ നീണ്ട ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വോട്ടിങ് മെഷീനില്‍ നിന്ന് ബീപ് ശബ്ദം വരാന്‍ സമയമെടുക്കുന്നതുമാണ് പോളിങ് മന്ദഗതിയിലാകാന്‍ കാരണമെന്നാണ്...

Read More >>
 #complaint |പയ്യന്നൂരിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിന്  മർദ്ദനം; ബൂത്ത് പിടിത്തമെന്ന് പരാതി

Apr 26, 2024 02:43 PM

#complaint |പയ്യന്നൂരിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിന് മർദ്ദനം; ബൂത്ത് പിടിത്തമെന്ന് പരാതി

തമ്മിൽ വാക്കേറ്റമായി.മുതിർന്ന സി.പി.എം.നേതാക്കളെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ് സാധാരണ നിലയിലേക്ക്...

Read More >>
#LokSabhaElection2024 |വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തി, പിന്നാലെ വൈദ്യുതി പോയി; വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരിൽ ചിരി

Apr 26, 2024 02:37 PM

#LokSabhaElection2024 |വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തി, പിന്നാലെ വൈദ്യുതി പോയി; വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരിൽ ചിരി

ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്....

Read More >>
#gkrishnakumar |കൊല്ലത്ത് ബൂത്തിലെത്തിയ ജി. കൃഷ്ണകുമാറിനെ പൊലീസ് തടഞ്ഞു

Apr 26, 2024 02:11 PM

#gkrishnakumar |കൊല്ലത്ത് ബൂത്തിലെത്തിയ ജി. കൃഷ്ണകുമാറിനെ പൊലീസ് തടഞ്ഞു

താൻ നിയമം പാലിക്കാൻ തയ്യാറാണെന്നും തന്നോട് വേറെ ഒരുനീതിയും മറ്റൊരു എൽഡിഎഫ് നേതാവിനോട് അനൂകൂല നീതിയും പൊലീസ് ഉദ്യോഗസ്ഥൻ കാട്ടിയെന്നു കൃഷ്ണകുമാർ...

Read More >>
#arrest |യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

Apr 26, 2024 01:52 PM

#arrest |യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

സി​നി​യെ പ​യ്യാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍...

Read More >>
#kkshailaja |എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

Apr 26, 2024 01:45 PM

#kkshailaja |എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

വടകരയില്‍ പോളിങ്‌ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന്...

Read More >>
Top Stories