മയിലിനെ വേട്ടയാടി കൊലപ്പെടുത്തി ; വികാരി അറസ്റ്റില്‍

മയിലിനെ വേട്ടയാടി കൊലപ്പെടുത്തി ;  വികാരി അറസ്റ്റില്‍
Oct 1, 2021 10:07 PM | By Susmitha Surendran

തൃശൂര്‍: മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ വികാരി അറസ്റ്റില്‍. രാമവര്‍മ്മപുരം വിയ്യാനിഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെ (65) ആണ് തൃശൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകള്‍. രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കുറ്റം.

സെക്ഷന്‍ ഫോറസ്‌റ് ഓഫിസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്‌റ് ഓഫിസര്‍മാരായ എന്‍.യു പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്‌റ് ഡ്രൈവര്‍ സി.പി. സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു.

കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്‌ററ് സ്റ്റേഷന് കൈമാറി. സമീപകാലത്ത് മയിലുകള്‍ നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്.

Peacock hunted and killed; Vicar arrested

Next TV

Related Stories
ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാനും ക്വട്ടേഷന്‍ നല്‍കി; യുവതി അറസ്റ്റില്‍

Oct 10, 2021 08:31 AM

ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാനും ക്വട്ടേഷന്‍ നല്‍കി; യുവതി അറസ്റ്റില്‍

ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാനും കഞ്ചാവുകേസില്‍ കുടുക്കാനും ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ യുവതിയെ നെടുപുഴ പോലീസ് അറസ്റ്റ്...

Read More >>
കീം പരീക്ഷ ഫലം; ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ ബി. അമ്മു

Oct 7, 2021 11:37 PM

കീം പരീക്ഷ ഫലം; ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ ബി. അമ്മു

കീം പരീക്ഷ ഫലം ; ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ ബി. അമ്മു...

Read More >>
എസ്.എസ്.എൽ.സി ,പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു

Oct 7, 2021 10:47 PM

എസ്.എസ്.എൽ.സി ,പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു

എസ്.എസ്.എൽ.സി ,പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു...

Read More >>
Top Stories