ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് പണികിട്ടുന്ന വഴികള്‍; ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് പണികിട്ടുന്ന വഴികള്‍; ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്
Sep 18, 2022 02:49 PM | By Kavya N

എത്ര വലിയ ഫയൽ വേണമെങ്കിലും ഏത് സിനിമയുടെ ലിങ്ക് വേണമെങ്കിലും ടെലഗ്രാമിൽ അയയ്ക്കാം. അൺഇൻസ്റ്റാൾ ചെയ്തിട്ട് റീ ഇൻസ്റ്റാൾ ചെയ്താലും ഫയൽ അവിടെത്തന്നെ കാണും. പുതിയ സിനിമയൊക്കെ മണിക്കൂറുകൾക്കുള്ളിൽ ഫോണിന്റെ ഗാലറിയിൽ കാണും. ക്ലാരിറ്റി കുറയാതെ ഫോട്ടോസ് അയയ്ക്കാനും ഇഷ്ടമുള്ള വീഡിയോകൾ ഒക്കെ തപ്പി എടുക്കാനും ടെലഗ്രാം തന്നെ വേണം.

ചുരുക്കിപ്പറഞ്ഞാൽ വാട്ട്സാപ്പിനെക്കാളും പെർഫെക്ടാണ് ടെലഗ്രാം. പക്ഷേ ഒരു കുഴപ്പമുണ്ട്. ഈ ആപ്പിലെ പല ഫീച്ചേര്‍സും കുഴപ്പമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നിയമവിരുദ്ധ ഉള്ളടക്കങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുന്നവര്‍ ഏറെയാണ്. പുതിയ സിനിമകൾ നിയമവിരുദ്ധമായി ഷെയർ ചെയ്യുന്ന പൈറസി ഗ്രൂപ്പുകളും, അഡൾട്ട് ഗ്രൂപ്പുകളും, പോണോഗ്രഫി ഗ്രൂപ്പുകളും ടെലഗ്രാമിൽ ഉണ്ട്. ഇത് കണ്ട് പിടിക്കാൻ വലിയ പാടൊന്നുമില്ല.

ആമസോൺ പ്രൈമിലും, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും നെറ്റ്ഫ്‌ളിക്‌സിലുമെല്ലാം റിലീസ് ചെയ്യുന്ന സിനിമകളും സീരീസുകളുമെല്ലാം മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പുകളിലെത്തും. അതും എച്ച്ഡി പ്രിന്റ്. പൈറസി ഗ്രൂപ്പുകൾ റീമൂവ് ചെയ്താലും ബാക്ക് അപ്പ് ഗ്രൂപ്പുകൾ ആക്ടീവ് ആയിരിക്കും. ഇതൊക്കെ ഡൗൺലോഡ് ചെയ്യാനും ഗ്രൂപ്പുകളിൽ മെമ്പർ ആകണമെന്ന നിർബന്ധവും ഇല്ല. വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യുന്ന ഇത്തരം പ്ലാറ്റ്ഫോമുകളിൽ അശ്ലീല സംഭാഷണങ്ങൾക്കും ചൈൽഡ് പോണോഗ്രഫിയ്ക്കും ലൈംഗിക പീഡന വിഷയങ്ങൾക്കും കൂച്ചുവിലങ്ങ് ഇടാനുള്ള സംവിധാനങ്ങൾ ഇല്ല.


അശ്ലീല വീഡിയോകൾ ടെലഗ്രാമിലൂടെ പ്രചരിക്കപ്പെടുന്നുമുണ്ട്. ചൈൽഡ് പോണോഗ്രഫി വീഡിയോകൾ നേരിട്ട് വരുന്നതിന് നിയന്ത്രണമുണ്ട്. പക്ഷേ അതിനുള്ള മാർഗവും ഇതിന് പിന്നിലുള്ളവർക്ക് അറിയാം. ടെലഗ്രാമിലെ സ്വകാര്യത ഫീച്ചറുകള്‍ ദുരുപയോഗം ചെയ്ത് അതിവേഗം ഈ ഗ്രൂപ്പുകളില്‍ നിന്ന് പിന്‍വലിയാനും രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകള്‍ ഇരുകക്ഷികള്‍ക്കും കാണാനാവാത്ത വിധം നീക്കം ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങള്‍ ടെലഗ്രാമിലുള്ളത് ടെലഗ്രാമിലെ ഇടപെടല്‍ ഒറ്റനോട്ടത്തില്‍ മറ്റാരും അറിയാതിരിക്കാനുള്ള എളുപ്പവഴിയാവുകയാണ്.

മറ്റുള്ളവരില്‍ നിന്ന് ഫോണ്‍നമ്പര്‍ മറച്ചുവെക്കാനും യൂസര്‍ ഐഡി മാറ്റാനുമുള്ള സൗകര്യം ഉപഭോക്താവിന് മറ്റ് ഉപഭോക്താക്കളില്‍ നിന്ന് സ്വകാര്യത നല്‍കുകയും ചെയ്യുന്നത് ടെലഗ്രാം വഴിയുള്ള ഇടപെടലുകള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്.. ഗൂഗിൾ ഡ്രൈവിന് സമാനമായ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളാണ് ഇവരുടെ ആയുധം.ഇത്തരം ഉള്ളടക്കങ്ങൾ അപ് ലോഡ് ചെയ്ത് ആ ഫോൾഡറിന്റേയോ ഫയലിന്റേയോ ലിങ്കുകൾ ടെലഗ്രാം വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയും ഷെയർ ചെയ്യപ്പെടും. ഇത് വിറ്റ് കാശാക്കുന്നവരും കുറവല്ല എന്നാണ് സൂചനകൾ. മാൽവെയർ ഉൾപ്പെടെയുള്ള ഈ ലിങ്കുകൾ മറിച്ചുവിൽക്കുന്നവരുമുണ്ട്. ഇത്തരം പ്രവർത്തികൾക്ക് ലോക്കിടാൻ പൊലീസും സൈബർടീമുകളും തകൃതിയായി ശ്രമിക്കുന്നുണ്ട്.

Ways to work for Telegram users; A big warning to users

Next TV

Related Stories
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
Top Stories


GCC News