വിദ്യാര്‍ത്ഥിനിയ്ക്ക് വോഡ്ക നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു; അധ്യാപകന്‍ പിടിയില്‍

വിദ്യാര്‍ത്ഥിനിയ്ക്ക് വോഡ്ക നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു; അധ്യാപകന്‍ പിടിയില്‍
Advertisement
Aug 5, 2022 09:27 PM | By Vyshnavy Rajan

വഡോദര : വിദ്യാര്‍ത്ഥിനിയ്ക്ക് വോഡ്ക നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍. ഗുജറാത്തിലെ വഡോദരയിലെ നിസാംപുര പ്രദേശത്താണ് സംഭവം നടന്നത്.

Advertisement

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് അധ്യാപകന്‍ അറസ്റ്റിലായത്.നിസാംപുര പ്രദേശത്താണ് ട്യൂഷന്‍ സെന്റര്‍ നടത്തുന്ന ട്യൂഷന്‍ ടീച്ചര്‍ പ്രശാന്ത് ഖോസ്ലയാണ് പിടിയിലായത്.

അമിതമായി മദ്യപിച്ചിരുന്ന പ്രശാന്ത് കുട്ടിയെ പീഡിപ്പിക്കാനും ശ്രമം നടത്തി . പിന്നാലെ കുട്ടിയെ ഇയാള്‍ വീട്ടില്‍ ഇറക്കിവിടുകയായിരുന്നു.രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അതിനിടെ ബോധം തിരികെ കുട്ടിയ കുട്ടി സംഭവിച്ച കാര്യങ്ങള്‍ വനിതാ പൊലീസിനോട് പറഞ്ഞു. പിന്നാലെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പോക്സോ കേസടക്കം രണ്ട് കേസുകളിലാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം ട്യൂഷന്‍ എടുക്കുന്നതിനിടെ പെണ്‍കുട്ടിയോട് തന്റെ സമീപത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ട പ്രശാന്ത് കുട്ടിയെ നിര്‍ബന്ധിച്ച്‌ വോഡ്ക കുടിക്കാന്‍ പ്രേരിപ്പിച്ചു. പിന്നീട് കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ച്‌ മദ്യം കുടിപ്പിക്കുകയായിരുന്നു.

അച്ഛന്റെ പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി പ്രസവിച്ചു; പിതാവ് അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ വെല്ലൂരില്‍ അച്ഛന്റെ പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി പ്രസവിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെ 44 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ പത്ത് മാസമായി പിതാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. കഴിഞ്ഞ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കുഞ്ഞും ജനിച്ചു.

ഇതോടെ മെഡിക്കല്‍ സംഘം ശിശു സംരക്ഷണ കേന്ദ്രത്തില്‍ വിവരം അറിയിച്ച്‌ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തന്നെ ഗര്‍ഭിണിയാക്കിയത് അച്ഛനാണെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു.

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത് കൊണ്ടുതന്നെ പെണ്‍കുട്ടിയും സഹോദരനും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം കൊടുക്കാന്‍ വേണ്ടി കുട്ടി ദിവസവും അച്ഛന്റെ വീട്ടിലക്ക് പോകുമായിരുന്നു. ആ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

ഇത് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വിട്ടു.


tried to molest the student by giving him vodka; The teacher was arrested

Next TV

Related Stories
കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

Aug 14, 2022 11:55 AM

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത്...

Read More >>
ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

Aug 13, 2022 11:35 PM

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Aug 13, 2022 06:34 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ...

Read More >>
മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

Aug 12, 2022 08:45 AM

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍...

Read More >>
ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aug 11, 2022 10:15 PM

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

Aug 10, 2022 11:35 AM

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ...

Read More >>
Top Stories