മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്
May 10, 2022 12:11 PM | By Vyshnavy Rajan

കൊച്ചി : മതവിദ്വേഷ പ്രസംഗത്തിന് പി സി ജോർജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

153 A, 295 വകുപ്പുകൾ പ്രകാരമാണ് കേസ്. മുസ്ലീം വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ നേരത്തെ അറസ്റ്റ് ചെയ്യപെട്ട പി സി ജോര്‍ജ്ജ് ഇപ്പോള്‍ ജാമ്യത്തിലാണ്. ജോർജിന്‍റെ ജാമ്യംറദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.

മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോർജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് വൻ തിരിച്ചടിയായിരുന്നു. സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നായിരുന്നു പൊലീസിന്‍റെ വാദം.

എന്നാൽ പൊലീസ് വാദങ്ങള്‍ തള്ളിക്കളയുന്നതായിരുന്നു ജാമ്യ ഉത്തരവ്. മൂന്ന് വർ‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയത്. മുൻ ജനപ്രതിനിധിയായ ജോർജിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. അതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നവെന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്.

Hate speech; Case again against PC George

Next TV

Related Stories
#gkrishnakumar | കേരളത്തില്‍ ഭരണവിരുദ്ധ വികാരമാണ്, അവിശ്വസനീയമായ റിസള്‍ട്ടുകള്‍ ഉണ്ടാകും  -ജി കൃഷ്ണകുമാര്‍

Apr 26, 2024 01:19 PM

#gkrishnakumar | കേരളത്തില്‍ ഭരണവിരുദ്ധ വികാരമാണ്, അവിശ്വസനീയമായ റിസള്‍ട്ടുകള്‍ ഉണ്ടാകും -ജി കൃഷ്ണകുമാര്‍

എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുന്‍കൂറായി വ്യക്തമായി തന്നെ ജനങ്ങള്‍ക്ക് ആരാണ് ഇനി കേന്ദ്രത്തില്‍ വരാന്‍ പോകുന്നതെന്ന്...

Read More >>
#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

Apr 26, 2024 01:02 PM

#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

വിദേശത്ത് നിന്ന് അവധിയിൽ വരുമ്പോൾ നാട്ടിൽ പൊതുതിരഞ്ഞെടുപ്പ്...

Read More >>
#pinarayivijayan |  ‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ’ ചോദ്യത്തോട് ക്ഷോഭിച്ച് പിണറായി വിജയൻ

Apr 26, 2024 12:39 PM

#pinarayivijayan | ‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ’ ചോദ്യത്തോട് ക്ഷോഭിച്ച് പിണറായി വിജയൻ

തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തോട് പിണറായി രൂക്ഷമായ രീതിയിലാണ്...

Read More >>
#mmhassan |ബിജെപി ബന്ധത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയുടെ പരസ്യ ശാസന, ഇ.പി.ജയരാജൻ കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എംഎം ഹസൻ

Apr 26, 2024 12:32 PM

#mmhassan |ബിജെപി ബന്ധത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയുടെ പരസ്യ ശാസന, ഇ.പി.ജയരാജൻ കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എംഎം ഹസൻ

ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്‍റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം - ബിജെപി ഡീൽ പുറത്തു...

Read More >>
#loksabhaelection2024 | 'നാളിതുവരെ വോട്ട് മുടക്കിയിട്ടില്ല'; 104ാം വയസിലും ബൂത്തിലെത്തി വോട്ട് ചെയ്ത് വിരോണി മുത്തശ്ശി

Apr 26, 2024 12:29 PM

#loksabhaelection2024 | 'നാളിതുവരെ വോട്ട് മുടക്കിയിട്ടില്ല'; 104ാം വയസിലും ബൂത്തിലെത്തി വോട്ട് ചെയ്ത് വിരോണി മുത്തശ്ശി

കഴിഞ്ഞ തവണ ഹോം വോട്ടിം​ഗ് സൗകര്യം ലഭിച്ചിരുന്നുവെന്നും എന്നാൽ ഇത്തവണ അതുണ്ടായില്ലെന്നും കുടുംബം...

Read More >>
Top Stories