ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കൂള്‍ബാര്‍ മാനേജർ അറസ്റ്റിൽ

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കൂള്‍ബാര്‍ മാനേജർ അറസ്റ്റിൽ
May 3, 2022 03:52 PM | By Vyshnavy Rajan

കാസര്‍ഗോഡ് : ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള ഐഡിയല്‍ കൂള്‍ബാര്‍ മാനേജറുടെ അറസ്റ്റ് രേഖപ്പെടുത്തി.

പടന്ന സ്വദേശി ടി. അഹമ്മദാണ് അറസ്റ്റിലായത്. ഇതോടെ മൂന്നുപേരാണ് കേസില്‍ അറസ്റ്റിലായത്. മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഹമ്മദ് പൊലീസ് പിടിയിലായത്. അറസ്റ്റിലായ മറ്റ് രണ്ടുപേരെ റിമാന്‍ഡ് ചെയ്തു.

കൂള്‍ ബാറിലെ മാനേജിങ് പാര്‍ട്ണറായ പടന്ന സ്വദേശിക്കായും പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചന്തേര സി ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഞായറാഴ്ചയാണ് കാസര്‍ഗോഡ് ചെറുവത്തൂരിലെ നാരായണന്‍- പ്രസന്ന ദമ്ബതികളുടെ മകളും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ ദേവനന്ദ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ പതിനഞ്ചോളം പേര്‍ ചികിത്സയില്‍ തുടരുകയാണ്.

Student dies of food poisoning; Coolbar manager arrested

Next TV

Related Stories
#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

Apr 26, 2024 01:02 PM

#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

വിദേശത്ത് നിന്ന് അവധിയിൽ വരുമ്പോൾ നാട്ടിൽ പൊതുതിരഞ്ഞെടുപ്പ്...

Read More >>
#pinarayivijayan |  ‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ’ ചോദ്യത്തോട് ക്ഷോഭിച്ച് പിണറായി വിജയൻ

Apr 26, 2024 12:39 PM

#pinarayivijayan | ‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ’ ചോദ്യത്തോട് ക്ഷോഭിച്ച് പിണറായി വിജയൻ

തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തോട് പിണറായി രൂക്ഷമായ രീതിയിലാണ്...

Read More >>
#mmhassan |ബിജെപി ബന്ധത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയുടെ പരസ്യ ശാസന, ഇ.പി.ജയരാജൻ കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എംഎം ഹസൻ

Apr 26, 2024 12:32 PM

#mmhassan |ബിജെപി ബന്ധത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയുടെ പരസ്യ ശാസന, ഇ.പി.ജയരാജൻ കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എംഎം ഹസൻ

ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്‍റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം - ബിജെപി ഡീൽ പുറത്തു...

Read More >>
#loksabhaelection2024 | 'നാളിതുവരെ വോട്ട് മുടക്കിയിട്ടില്ല'; 104ാം വയസിലും ബൂത്തിലെത്തി വോട്ട് ചെയ്ത് വിരോണി മുത്തശ്ശി

Apr 26, 2024 12:29 PM

#loksabhaelection2024 | 'നാളിതുവരെ വോട്ട് മുടക്കിയിട്ടില്ല'; 104ാം വയസിലും ബൂത്തിലെത്തി വോട്ട് ചെയ്ത് വിരോണി മുത്തശ്ശി

കഴിഞ്ഞ തവണ ഹോം വോട്ടിം​ഗ് സൗകര്യം ലഭിച്ചിരുന്നുവെന്നും എന്നാൽ ഇത്തവണ അതുണ്ടായില്ലെന്നും കുടുംബം...

Read More >>
#clash |സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറി;  എല്‍ഡിഎഫ്, യുഡിഎഫ് സംഘര്‍ഷം

Apr 26, 2024 12:27 PM

#clash |സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറി; എല്‍ഡിഎഫ്, യുഡിഎഫ് സംഘര്‍ഷം

വാഗ്വാദവും സംഘര്‍ഷവും രൂക്ഷമായതിനെ തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി പി ഷംസിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി...

Read More >>
Top Stories