കാസര്‍ഗോഡ് കാണാതായ വള്ളം തിരിച്ചെത്തി ; ആറുപേരും സുരക്ഷിതർ

കാസര്‍ഗോഡ് കാണാതായ വള്ളം തിരിച്ചെത്തി ; ആറുപേരും സുരക്ഷിതർ
Sep 27, 2021 03:25 PM | By Perambra Editor

കാസര്‍ഗോഡ് : പള്ളിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ വള്ളം തിരിച്ചെത്തി. വള്ളത്തിലുണ്ടായിരുന്ന ആറുപേരും സുരക്ഷിതരാണ്. ഇന്ന് പുലർച്ചെയാണ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള സെന്‍റ് ആന്‍റണി എന്ന വള്ളം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്.

അതേസമയം സംസ്ഥാനത്ത് മഴ കൂടുതൽ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. മത്സ്യത്തൊഴിലാളികൾ നാളെ വരെ കടലിൽ പോകരുത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ടാണ്.

ഗുലാബ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം കാരണം മഴയ്ക്കൊപ്പം 41 മുതൽ 61 കിലോമീറ്റർ വരെ വേേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴ ശക്തമായതോടെ പത്തനംതിട്ടയിൽ ജാഗ്രതാ നിർദേശം. മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 20 സെന്‍റീമീറ്റർ വീതം ഉയർത്തി.

പമ്പയിൽ രണ്ടുമീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുണ്ട്. അപ്പർ കുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലയോര മേഖലകളിലേക്ക് യാത്ര പാടില്ലെന്നും നിർദേശം ഉണ്ട്.

Kasargod missing boat returns; All six are safe

Next TV

Related Stories
കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19

Oct 26, 2021 05:58 PM

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക്...

Read More >>
കൊണ്ടോട്ടി പീഡനശ്രമക്കേസ്;  പെണ്‍കുട്ടിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന്‍ ജില്ലാ പൊലീസ് മേധാവി

Oct 26, 2021 05:39 PM

കൊണ്ടോട്ടി പീഡനശ്രമക്കേസ്; പെണ്‍കുട്ടിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന്‍ ജില്ലാ പൊലീസ് മേധാവി

പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി. കഴുത്തില്‍ നന്നായിട്ട് അമര്‍ത്തിയിട്ടുണ്ട്....

Read More >>
പ്രതി പത്താം ക്ലാസ് വിദ്യാര്‍ത്ഥി; പ്രാഥമിക നിഗമനത്തില്‍ പീഡനശ്രമം തന്നെയായിരുന്നു ഉദ്ദേശ്യമെന്ന് പോലീസ്

Oct 26, 2021 05:21 PM

പ്രതി പത്താം ക്ലാസ് വിദ്യാര്‍ത്ഥി; പ്രാഥമിക നിഗമനത്തില്‍ പീഡനശ്രമം തന്നെയായിരുന്നു ഉദ്ദേശ്യമെന്ന് പോലീസ്

പ്രതി പത്താം ക്ലാസ് വിദ്യാര്‍ത്ഥി; പ്രാഥമിക നിഗമനത്തില്‍ പീഡനശ്രമം തന്നെയായിരുന്നു ഉദ്ദേശ്യമെന്ന് പോലീസ്...

Read More >>
നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി; കടയുടമ മരിച്ചു

Oct 26, 2021 05:09 PM

നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി; കടയുടമ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി കടയുടമ...

Read More >>
മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശം; കെ മുരളീധരന്‍ എംപിക്കെതിരെ ക്കേസ്

Oct 26, 2021 04:58 PM

മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശം; കെ മുരളീധരന്‍ എംപിക്കെതിരെ ക്കേസ്

തിരുവനന്തപുരം കോര്‍പറഷേന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ കെ മുരളീധരന്‍ എംപിക്കെതിരെ കേസെടുത്തു....

Read More >>
സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Oct 26, 2021 04:08 PM

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല...

Read More >>
Top Stories