കോന്നി: ( www.truevisionnews.com ) പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിനിടെ ഒരാളെ ഫയർ ഫോഴ്സ് കണ്ടിരുന്നു. അയാളുടെ ശരീരഭാഗം കണ്ടതിനെ തുടർന്ന് അവിടെ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
നിലവിൽ മൃതദേഹം കണ്ടെടുത്തതായാണ് വിവരം. രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി തുടരുകയാണ്. അതിനിടെ, പാറ ഇടിഞ്ഞു വീണതിന്റെ മറുവശത്തു രണ്ട് തൊഴിലാളികൾ കൂടി കുടുങ്ങിയിട്ടുണ്ടെന്നും അവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. പാറ വീണതിനെ തുടർന്ന് മറുവശത്തേക്ക് എത്താൻ കഴിയാതെ നിൽക്കുകയായിരുന്നു ഈ തൊഴിലാളികൾ.
.gif)

ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം ലഭിച്ചത്. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തിൽ പെട്ടത്. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
One dead in Konni Chengulam rock quarry accident Search underway for trapped worker
