പത്തനംതിട്ട: ( www.truevisionnews.com ) കോന്നി പയ്യനാമണ്ണിൽ പാറമടയിൽ കല്ലിടിഞ്ഞ് വീണ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നു. പാറക്കെട്ടുകൾക്കിടയിൽ ഒരാളുടെ കാൽ കണ്ടതായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. അപകടത്തിൽ രണ്ടുപേരാണ് കുടുങ്ങി കിടക്കുന്നത്. രണ്ടുപേരെയും ജീവനോടെ പുറത്തെടുക്കുന്നത് ശ്രമകരമായിരിക്കും.
തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് പാറമടയിൽ പ്രവർത്തിക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ വീണത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന രണ്ട് അതിഥിത്തൊഴിലാളികൾ പാറക്കെട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെടുക്കാൻ ഉള്ള ഊർജിത ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പാറ ആയതിനാൽ അപകടസ്ഥലത്തേക്ക് കൂടുതൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് എത്താൻ സാധിക്കുന്നില്ല.
.gif)

പാറമടയ്ക്കുള്ളിൽ നടന്ന അപകടമായതിനാൽ വിവരം പുറത്തറിയാൻ വൈകി. രണ്ടര മണിക്കൂറോളമായി തൊഴിലാളികൾ പാറക്കെട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . വീണത് വലിയ പാറക്കെട്ടുകളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
സ്ഥലത്തേക്ക് എൻ ഡി ആർ എഫ് സംഘം ഉടൻ തന്നെ എത്തിച്ചേരും. പാറക്കെട്ടുകൾക്കിടയിൽ നിന്ന് ഒരു മനുഷ്യന്റെ കാൽ കണ്ടതായി വിവരങ്ങൾ പുലർത്തു വരുന്നുണ്ട്. ഹിറ്റാച്ചി ഉപയോഗിച്ച് പാറക്കല്ലുകൾ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Rockfall accident Paramada Konni; Rescue operations are becoming difficult
