---
title: "അത്തരം വാർത്തകൾ ഇനി വേണ്ട...! 'കുഞ്ഞുങ്ങളുടെ ഇടതു കൈ മുതിര്‍ന്നവരുടെ വലതു കൈയില്‍ ആയിരിക്കട്ടെ...'; എംവിഡി"
english_title: "kerala mvd facebook post child road safety"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301133/kerala-mvd-facebook-post-child-road-safety"
published_at: "2025-07-07T17:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686bb497b1023_WhatsApp_Image_2025-07-07_at_5.20.05_PM.jpeg"
keywords: []
---

# അത്തരം വാർത്തകൾ ഇനി വേണ്ട...! 'കുഞ്ഞുങ്ങളുടെ ഇടതു കൈ മുതിര്‍ന്നവരുടെ വലതു കൈയില്‍ ആയിരിക്കട്ടെ...'; എംവിഡി

> **Lead Summary:** ** ഇരു**വശവും നോക്കി സുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷം മാത്രം കുഞ്ഞുങ്ങളുമൊത്ത് റോഡ് മുറിച്ചു കടക്കണമെന്ന മുന്നറിയിപ്പുമായി എംവിഡി. കുഞ്ഞുങ്ങള്‍ ഒത്തുള്ള ഓരോ യാത്രയും പൂര്‍ണ്ണ ശ്രദ്ധയോടെയാകട്ടെയെന്നും എംവിഡി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

## Article Content

** ഇരു**വശവും നോക്കി സുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷം മാത്രം കുഞ്ഞുങ്ങളുമൊത്ത് റോഡ് മുറിച്ചു കടക്കണമെന്ന മുന്നറിയിപ്പുമായി എംവിഡി. കുഞ്ഞുങ്ങള്‍ ഒത്തുള്ള ഓരോ യാത്രയും പൂര്‍ണ്ണ ശ്രദ്ധയോടെയാകട്ടെയെന്നും എംവിഡി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

**ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:**

***പ്രിയപ്പെട്ടവരേ… നമ്മുടെ കുഞ്ഞുങ്ങള്‍ എപ്പോഴും അവരെ ആകര്‍ഷിക്കുന്ന വസ്തുക്കളിലേക്ക് മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുകയുള്ളൂ, ഉദാഹരണത്തിന് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഐസ്‌ക്രീം വില്‍ക്കുന്ന ഒരു വാഹനം നടന്നു പോകുന്ന ഒരു കുട്ടിയുടെ കണ്ണില്‍പ്പെട്ടാല്‍ അവന്റെ മുഴുവന്‍ ശ്രദ്ധയും ആ വാഹനത്തിലേക്ക് മാത്രമാവും. പരിസരത്ത് നടക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ അവന് ശ്രദ്ധിക്കാന്‍ കഴിയില്ല.***

***വാഹനം റോഡിന്റെ എതിര്‍ഭാഗത്താണെങ്കില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാനൊന്നും അവന്റെ മനസ്സ് തയ്യാറാകുകയില്ല. എത്രയും പെട്ടെന്ന് ഐസ്‌ക്രീം കൈക്കലാക്കുക എന്ന ഒരു ചിന്ത മാത്രം ആയിരിക്കും ആ മനസ്സില്‍.സ്‌കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങുന്ന കുഞ്ഞ് റോഡിന്റെ എതിര്‍ഭാഗത്ത് നില്‍ക്കുന്ന അമ്മയെ കണ്ടാല്‍ എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തേക്ക് ഓടിയെത്തുക എന്ന ത് മാത്രമേ ആ കുഞ്ഞു ചിന്തിക്കുകയുള്ളൂ. ഒരു വലിയ ദുരന്തത്തിന് ഈ ഒരു കാരണം മാത്രം മതി.***

***മുതിര്‍ന്ന ഒരാളുടെ കയ്യില്‍ പിടിച്ചു കൊണ്ട് കുഞ്ഞു നടന്നുപോകുമ്പോഴും ഇതുതന്നെ സംഭവിക്കാം, കാരണം കുഞ്ഞുങ്ങളുടെ പ്രവര്‍ത്തികള്‍ പ്രവചനാതീതമാണ്. ഇഷ്ടമുള്ള കാഴ്ചകളും വസ്തുക്കളും കണ്ടാല്‍ അവര്‍ കൈ വിടുവിച്ച് ഓടാനും അപകടമുണ്ടാകാനുമുള്ള സാധ്യത മറ്റുള്ളവര്‍ വേണം തിരിച്ചറിയാന്‍. ***

***ഇത്തരം സാഹചര്യങ്ങളില്‍ മുന്‍കരുതല്‍ എടുക്കേണ്ടത് മുതിര്‍ന്നവരാ****ണ്**** .****വ****ലതുവശം ചേര്‍ന്ന് മാത്രം നടക്കുക, അങ്ങനെ നടക്കുമ്പോഴും കുഞ്ഞുങ്ങളുടെ ഇടതു കൈ മുതിര്‍ന്നവരുടെ വലതു കൈയില്‍ ആയിരിക്കട്ടെ. ഇങ്ങനെ വാഹനങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കാന്‍ സാധിക്കുന്നതിനാല്‍ അവര്‍ കൂടുതല്‍ സുരക്ഷിതരാവട്ടെ.***

***റോഡ് മുറിച്ചു കടക്കേണ്ടി വരുമ്പോഴും അവരുടെ കൈ നമ്മുടെ കയ്യില്‍ ഭദ്രമായിരിക്കട്ടെ. ഇരുവശവും നോക്കി സുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷം മാത്രം കുഞ്ഞുങ്ങളുമൊത്ത് റോഡ് മുറിച്ചു കടക്കുക. കുഞ്ഞുങ്ങള്‍ ഒത്തുള്ള ഓരോ യാത്രയും പൂര്‍ണ്ണ ശ്രദ്ധയോടെയാകട്ടെ.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301133/kerala-mvd-facebook-post-child-road-safety)