പാലക്കാട്: ( www.truevisionnews.com ) ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്. നാലാം ക്ലാസിൽ പഠിക്കുന്ന കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ കിരൺ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രണ്ടു പേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിഷന്റെ അമ്മ രണ്ട് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
.gif)

ആത്മഹത്യ പ്രതിരോധ ഹെൽപ്പ് ലൈനുകൾ (ഇന്ത്യ):
ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 (ടോൾ ഫ്രീ)
മൈത്രി: 0484 2540530
സഞ്ജീവനി: 011-24311918 (ഡൽഹി)
തസ്കിൻ സൈക്യാട്രിക് സെന്റർ (കോഴിക്കോട്): 0495 2710590, 2710600
എവർഗിവ് (Evergive) ഹെൽപ്പ് ലൈൻ: 09911917770
Vandrevala Foundation: 1860 2662 345
ഓർക്കുക, ആത്മഹത്യ ഒരു പരിഹാരമല്ല. സഹായം ലഭ്യമാണ്, ഒരുപാട് ആളുകൾ നിങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണ്. നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ അടുപ്പമുള്ള ആർക്കെങ്കിലുമോ സഹായം ആവശ്യമുണ്ടെങ്കിൽ, മുകളിൽ നൽകിയിട്ടുള്ള ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാൻ മടിക്കരുത്.
Mother committed suicide two months ago father and son found dead in Ottapalam indications are that she committed suicide after killing her son
