പതിനാറുകാരി സ്കൂളിലെത്തിയില്ല; വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം, യുവാവ് അറസ്റ്റിൽ

പതിനാറുകാരി സ്കൂളിലെത്തിയില്ല; വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം, യുവാവ് അറസ്റ്റിൽ
Jul 2, 2025 03:06 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) പതിനാറുകാരിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയി, ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മലപ്പുറം വലമ്പൂർ പൂപ്പാലം പെരിന്തൽമണ്ണ നൂരിയ ഓർഫനേജിൽ എ.പി. ഹാഷിം (22) ആണ് പോക്സോ നിയമപ്രകാരം പിടിയിലായത്. സ്നാപ് ചാറ്റിലൂടെയാണ് പെൺകുട്ടിയുമായി യുവാവ് അടുപ്പത്തിലായത്.

കഴിഞ്ഞമാസം 24ന് പെൺകുട്ടിയുടെ വീടിന് സമീപത്ത് റോഡിൽ വച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയിരുന്നു. തുടർന്ന് 30ന് രാവിലെ ഒമ്പത് മണിയോടെ ഇടകടത്തി മന്ദിരം പടിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയി. 30-ാം തീയതി രാവിലെ വീട്ടിൽ നിന്നുപോയ പെൺകുട്ടി സ്‌കൂളിൽ എത്തിയില്ല. ഇതറിഞ്ഞ പിതാവ് വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

കുട്ടി പാമ്പാടിക്കുള്ള ബസിൽ കയറിയെന്ന നിർണായക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാമ്പാടി പൊലീസ് ബസിൽ നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു. 4 മാസമായി സ്നാപ് ചാറ്റിലൂടെ ഹാഷിമുമായി ചാറ്റിങ് നടത്തുന്നുണ്ടെന്ന് മൊബൈൽ പരിശോധിച്ചപ്പോൾ വ്യക്തമായി. പെൺകുട്ടിയുമായി വയനാട്ടിലേക്ക് കടക്കാനായിരുന്നു പ്ലാനെന്നാണ് പൊലീസിനോട് യുവാവ് പറഞ്ഞത്.

കഴിഞ്ഞ ഒരു വർഷമായി വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അരയൻപാറയിലെ വീട്ടിൽ അമ്മയോടും രണ്ടാനച്ഛനോടുമൊപ്പം വാടകയ്ക്ക് താമസിക്കുകയാണ് പ്രതി. ഇയാൾ മണിമലയിലുള്ള കോഴിക്കടയിലാണ് ജോലി ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യലുകൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

snapchat connection leads sexual abuse case involving sixteen year old girl

Next TV

Related Stories
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും തർക്കം; കോഴിക്കോട് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ ബന്ധുക്കൾ

Jul 26, 2025 07:30 PM

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും തർക്കം; കോഴിക്കോട് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ ബന്ധുക്കൾ

കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഷിംനയുടെ ബന്ധുക്കൾ ഭർത്താവിനെ ആരോപണവുമായി രം​ഗത്ത്....

Read More >>
ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റണം; ആഡംബര ജീവിതത്തിനായി ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി യുവാവ്, അറസ്റ്റിൽ

Jul 26, 2025 07:17 PM

ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റണം; ആഡംബര ജീവിതത്തിനായി ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി യുവാവ്, അറസ്റ്റിൽ

ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റണം; ആഡംബര ജീവിതത്തിനായി ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി യുവാവ്,...

Read More >>
സ്ത്രീധന പീഡനം; ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി, സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

Jul 26, 2025 05:23 PM

സ്ത്രീധന പീഡനം; ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി, സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

ഭാര്യയുടെ കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരനെതിരെ കേസ്...

Read More >>
കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ

Jul 26, 2025 05:05 PM

കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ

കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ....

Read More >>
ബര്‍ത്ത്ഡേ ആഘോഷത്തിന് മുന്‍കാമുകനെ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; ഏഴ് ലക്ഷം ചോദിച്ച് യുവതി പിടിയിൽ

Jul 26, 2025 04:28 PM

ബര്‍ത്ത്ഡേ ആഘോഷത്തിന് മുന്‍കാമുകനെ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; ഏഴ് ലക്ഷം ചോദിച്ച് യുവതി പിടിയിൽ

പിറന്നാള്‍ ആഘോഷത്തിനായി മുന്‍കാമുകനെ വിളിച്ചുവരുത്തി ഹോട്ടലില്‍ മുറിയെടുത്ത് ഹണിട്രാപ്പില്‍ കുടുക്കി...

Read More >>
Top Stories

//Truevisionall